കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'; ഈ വർഷത്തെ വയലാർ അവാർഡ് ടിഡി രാമകൃഷ്ണന്...

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലാണ് ടിഡി രാമകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അമിത് ഷാ മുങ്ങിയത് എന്തു കൊണ്ട്? പിണറായി കൊലമാസാണ്! ആർഎസ്എസ് സംസ്ക്കാരമുള്ളവരല്ല കേരളം ഭരിക്കുന്നത്അമിത് ഷാ മുങ്ങിയത് എന്തു കൊണ്ട്? പിണറായി കൊലമാസാണ്! ആർഎസ്എസ് സംസ്ക്കാരമുള്ളവരല്ല കേരളം ഭരിക്കുന്നത്

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽമദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഡോക്ടർ രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥയാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. ശ്രീലങ്കൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ‍‍‍ടിഡി രാമകൃഷ്ണൻ മൂന്നു സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലർത്തി വായനക്കാരിലേക്കെത്തിച്ചത്.

tdramakrishnan

പ്രൊഫസർ തോമസ് മാത്യു, ഡോക്ടർ കെപി മോഹനൻ, ഡോക്ടർ അനിൽകുമാർ എന്നിവർ ചേർന്ന അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് ‍ ഈ വർഷത്തെ അവാർഡിന് ടിഡി രാമകൃഷ്ണനെതിരഞ്ഞെടുത്തത്.

ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...

2014ൽ പ്രസിദ്ധീകരിച്ച 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിന് മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്കാരം, കെ സുരേന്ദ്രൻ നോവൽ അവാർഡ്, എപി കളയ്ക്കാട് സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ ഇയ്യാലിൽ ജനിച്ച ടിഡി രാമകൃഷ്ണന്റെ ആദ്യ നോവലായ ഫ്രാൻസിസ് ഇട്ടിക്കോരയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
td ramakrishnan got vayalar award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X