കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയിലെ തൊഴിലാളിപീഡനം: ടിഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കെ എസ് ആര്‍ ടി സിയിലെ തൊഴിലാളിപീഡനങ്ങള്‍ക്കെതിരെ ടി ഡി എഫ് പ്രതിഷേധ കൂട്ടായ്മ നടത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖല സ്ഥാപനത്തിലെ തൊഴിലാളികളുടെ കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ഇല്ലാതാക്കുകയും തൊഴിലാളികളെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമീപനവുമാണ് സ്വീകരിക്കുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല.

ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുകയാണ്. കൂടാതെ ഡി.എ.കുടിശിഖ ഇനിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എം.പാനല്‍ ജീവനക്കാര്‍ക്ക് 650-രൂപ വേതനം നല്‍കണമെന്ന ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പ്രകടന പത്രികയിലെ ഉറപ്പ് നടപ്പിലാക്കാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തൊഴിലാളികളെ ജനമദ്ധ്യത്തില്‍ അവഹേളിക്കുന്നത് അവസാനിപ്പിക്കുകയും, മതിയായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടവരെ തിരിച്ചെടുക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

news

ഇടതുസര്‍ക്കാരിന്റെ ഇത്തരം തൊഴിലാളിദ്രോഹ നടപടികള്‍ പ്രതിഷേധിച്ച് കൊണ്ടാണ് കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് മുന്നില്‍ ടി.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തൊഴിലാളിവിരുദ്ധ നടപടികള്‍ അവസാനിപ്പിച്ച് കാലങ്ങളായുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ടി ഡി എഫ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ കൂട്ടായ്മ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റും കെ പി സി സി അംഗവുമായ പി.പി.ആലി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.എഡ്‌വിന്‍ അലക്‌സ്,കെ.കെ.രാജേന്ദ്രന്‍,കെ.കെ.മുഹമ്മദലി,സലീം കര്‍ത്തനത്തൊടി,സെബാസ്റ്റിയന്‍ തോമസ്,ഷൈജുജോര്‍ജ്ജ്,എം.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
TDF conducted dharna against KSRTC labour attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X