കോഴിക്കോട്ടെ ചായക്കടയിലെ ജീവനക്കാരനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍ ഐ എ പരിശോധനയില്‍ കോഴിക്കോട്ടെ ചായക്കടയിലെ ജോലിക്കാരനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനെ ആണ് എന്‍ ഐ എ ചോദ്യം ചെയ്തത് എന്നാണ് വിവരം. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു. നഗരത്തിലെ ചായക്കടയില്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍.
ഡിസംബര്‍ 27 ന് എന്‍ ഐ എ ലഖ്നൗ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. കോടതി സമുച്ചയത്തിന് സമീപത്തെ ചായക്കടയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. 40 മിനിറ്റോളം ഇയാളെ ചോദ്യം ചെയ്തു. 20 ദിവസം മുന്‍പാണ് യുവാവ് ജോലി തേടി കേരളത്തിലെത്തിയത്.

പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംഘടനയായ 'ഗസ് വീ ഹിന്ദ്' പ്രവര്‍ത്തകനുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പറയപ്പെടുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതാണ് ഈ സംഘടനയുടെ പ്രവര്‍ത്തനരീതി എന്നാണ് എന്‍ ഐ എ ആരോപിക്കുന്നത്.
കോഴിക്കോട്, മധ്യപ്രദേശിലെ ദേവാസ്, യു പിയിലെ അസംഗഡ്, ഗുജറാത്തിലെ ഗിര്‍ സോമനാഥ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ നടന്ന പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും നിരവധി രേഖകളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം. 2022 ല്‍ പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ആസ്പദമായാണ് റെയ്ഡ് നടത്തിയത് എന്നാണ് വിവരം.
ക്രിമിനല്‍ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. നേരത്തെ പാക് പൗരന്‍ നിര്‍മിച്ച വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നയാളെ എന്‍ ഐ എ പിടികൂടിയിരുന്നു. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, പാകിസ്താന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പലരെയും ഗ്രൂപ്പിലേക്ക് ചേര്‍ത്തു എന്നാണ് എന്‍ ഐ എ പറയുന്നത്.
യുവാക്കളെ സ്വാധീനിച്ച് ഗസ്വ ഇ ഹിന്ദില്‍ ചേര്‍ത്ത് വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി കണ്ടെത്തി എന്നാണ് എന്‍ ഐ എ പറയുന്നത്. ഇയാള്‍ക്കെതിരെ എന്‍ ഐ എ നേരത്തെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications