കോഴിക്കോട് അധ്യാപകന്‍ 21 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു
കോഴിക്കോട്: നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ച് അധ്യാപകനെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
മനോരമ ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. സ്‌കൂളിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. 21 വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടികള്‍ അധ്യാപകനെ പറ്റി പരാതി പറയുന്നതിന്റെ ഓഡിയോയും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോള്‍ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പലതവണ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ ഒരു നടപടിയും എടുത്തില്ലത്രെ. സ്‌കൂളിന്റെ പേരും പ്രശസ്തിയും നഷ്ടപ്പെടും എന്ന ന്യായമാണ് അധികൃതര്‍ പറയുന്നത്.
അധ്യാപകനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട പിടിഎ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കാനായിരുന്നു സ്‌കൂള്‍ അധികൃതര്‍ക്ക് താത്പര്യം. വിഷയം ശിശുക്ഷേമ സമിതിയേയോ പോലീസിനേയോ അറിയിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
സ്‌കൂളിലെ പരാതിപ്പെട്ടിയില്‍ പോലും പലപ്പോഴും വിദ്യാര്‍ത്ഥിനികള്‍ അധ്യാപകനെതിരെയുള്ള പരാതികള്‍ എഴുതിയിടാറുണ്ടായിരുന്നത്രെ. അതിനേയും അധികൃതര്‍ തള്ളിക്കളയുകയായിരുന്നു.












Click it and Unblock the Notifications