• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രനായാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ഉപയോഗിക്കരുത്

കൊച്ചി: ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണമെന്ന പരാമര്‍ശത്തിന്റെ പേരില്‍ കന്യാസ്ത്രീയായ അധ്യാപികയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് സാമൂഹിക നിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. 'ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം' എന്നു പറഞ്ഞ സിസ്റ്ററിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കെല്‍പ്പില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്പിക്കുന്നതാണ് ഉചിതമെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. വര്‍ഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രന്‍ ആയാലും രാഷ്ട്രീയം കളിക്കാന്‍ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

 വാമനന്‍ ഒന്നാം നമ്പര്‍ ചതിയനാണ്

വാമനന്‍ ഒന്നാം നമ്പര്‍ ചതിയനാണ്

മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിലും ദാനധര്‍മ്മിഷ്ഠനായ മഹാബലിയോട് ഒന്നാംതരം ചതിയാണ് വാമനന്‍ കാണിച്ചത്. വേഷംമാറി വന്നു മൂന്നടി ദാനം ചോദിച്ചിട്ട് ചവുട്ടി താഴ്ത്തി. എന്നിട്ടതിനു ന്യായീകരണമായി ഓരോരോ കഥയുണ്ടാക്കുകയല്ലേ? മഹാബലിയെ ചതിച്ചാണ് വാമനന്‍ പാതാളത്തിലേക്ക് പറഞ്ഞയച്ചത്. ചതിക്കുന്നവനെ ചതിയനെന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം?

വിശ്വാസികള്‍ക്ക് എന്താണ് മടി

വിശ്വാസികള്‍ക്ക് എന്താണ് മടി

സത്യം സത്യമായി അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് എന്താണ് മടി? കൃഷ്ണഭക്തരായ ലക്ഷക്കണക്കിന് പേര് സ്‌നേഹപൂര്‍വം കള്ളക്കണ്ണന്‍ എന്നാണ് കൃഷ്ണനെ വിളിക്കുന്നത്. അതിനര്‍ത്ഥം ഭക്തി ഇല്ലാതായെന്നു ആണോ? പന്നിയെ കറിവെച്ചു തിന്നുന്ന ഹിന്ദുക്കളെ ഇനി വരാഹ അവതാരത്തിന്റെ പേരും പറഞ്ഞു ഈ മൂരാച്ചി സ്വാമി ഹിന്ദുവിരുദ്ധര്‍ ആക്കുമോ?

പതിച്ചു കിട്ടിയത്

പതിച്ചു കിട്ടിയത്

മത്സ്യം തിന്നാന്‍ പാടില്ലെന്ന് തിട്ടൂരം ഇറക്കുമോ? പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാര്‍ക്കും പതിച്ചു കിട്ടിയത്?? സത്യം പറഞ്ഞാല്‍ ഏത് ഹിന്ദുവിന്റെ വികാരമാണ് വ്രണപ്പെടുന്നത് എന്നു ഒന്നു അറിയണമല്ലോ. അങ്ങനെ പൊട്ടിയൊലിക്കുന്ന വികാരങ്ങളൊക്കെ പൊട്ടിയൊലിക്കട്ടെ.

 ഞാന്‍ അംഗീകരിച്ചിട്ടില്ല

ഞാന്‍ അംഗീകരിച്ചിട്ടില്ല

ഞാനും ഹിന്ദുവാണ്. ഈശ്വരവിശ്വാസിയായ ഹിന്ദു. ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി ഞാന്‍ അംഗീകരിച്ചിട്ടില്ല. സംഘപരിവാറിന് കുഴലൂതുന്ന, വര്‍ഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രന്‍ ആയാലും രാഷ്ട്രീയം കളിക്കാന്‍ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം.

 അവജ്ഞയോടെ തള്ളിക്കളയുന്നു

അവജ്ഞയോടെ തള്ളിക്കളയുന്നു

ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തച്ചു തകര്‍ത്ത കേന്ദ്രസര്‍ക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചര്‍ച്ചായാവാതിരിക്കാന്‍, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവര്‍. അത് മനുഷ്യര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

cmsvideo
  കെജ്രിവാളിനെ കണ്ടം വഴി ഓടിച്ച് മലയാളികള്‍
  ആഭ്യന്തര വകുപ്പ്

  ആഭ്യന്തര വകുപ്പ്

  'ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം' എന്നു പറഞ്ഞ സിസ്റ്ററിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കെല്‍പ്പില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്പിക്കുന്നതാണ് ഉചിതം.

  ലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗം

  ജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

  കേരളത്തെ ലജ്ജിപ്പിക്കുന്നു,യോഗിയല്ല ഇവിടത്തെ മുഖ്യമന്ത്രിയെന്ന് നാമെങ്ങനെയാണ് തീർച്ചപ്പെടുത്തേണ്ടത്?

  English summary
  Teacher apologizes in Police station, Harish Vasudevan React On his Facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X