ഒമ്പതു വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു; മിഠായി കൊടുത്ത്, ഒടുവില്‍ സംഭവിച്ചത്...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഒമ്പതു കുട്ടികളെയാണ് പീഡനത്തിന് ഇരകളാക്കിയത്. ചാത്തമംഗലത്താണ് സംഭവം.

rape

ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ കെ കെ ജനാദനനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിമല എല്‍പി സ്‌കൂളിലാണ് സംഭവം. ഒമ്പതു കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. വ്യത്യസ്ത സമയങ്ങളിലായിട്ടായിരുന്നു പീഡനങ്ങള്‍.

മിഠായി നല്‍കി വിളിപ്പിച്ച ശേഷമാണ് കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചിരുന്നതത്രെ. കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിലും സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കുകയായിരുന്നു. പല തവണയായി നടന്ന പീഡനങ്ങള്‍ ചില കുട്ടികള്‍ ആദ്യം പുറത്തുപറഞ്ഞിരുന്നില്ലത്രെ.

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കേസ് പോലീസിന് കൈമാറിയത്. പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Teacher Arrested in rape case in Kozhikode
Please Wait while comments are loading...