പെണ്‍കുട്ടികളോട് അശ്ലീലം പറഞ്ഞ അധ്യാപകന് അറസ്റ്റ്

വേങ്ങപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മലയാളം അദ്ധ്യാപകനായ ജമാലൂദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളോട് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
ക്ലാസില്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ തന്നെ സ്‌കൂള്‍ ജാഗ്രത സമിതിക്ക് പരാതി നല്‍കുകയായിരുന്നു. ഇരുപതിലേറെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
സംഭവമറിഞ്ഞ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പേരാമ്പ്ര പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. ഉച്ചയോടെ ജമാലുദ്ദീനെ പേരാമ്പ്ര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറയിച്ചു.












Click it and Unblock the Notifications