കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് അധ്യാപകന്‍ മുങ്ങി, ഒടുവില്‍ പിടിച്ചത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

അധ്യാപകന്‍ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥിനി സ്‌കൂള്‍ ജാഗ്രതാ സമിതിയില്‍ പരാതി നല്‍കിയിരുന്നു

  • By Vaisakhan
Google Oneindia Malayalam News

മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റില്‍. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തിയിരുന്നു. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ അറബി അധ്യാപകന്‍ റിയാസ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. വിമാനത്താവളത്തില്‍ തന്റെ പേരില്‍ തിരച്ചില്‍ നോട്ടീസുണ്ടെന്ന് അറിയാതെ എത്തിയ ഇയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.

1

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം നടന്നത്. അധ്യാപകന്‍ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥിനി സ്‌കൂള്‍ ജാഗ്രതാ സമിതിയില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ പരാതി പോലീസിന് കൈമാറിയതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ പിടിക്കാത്തതിന്റെ പേരില്‍ പോലീസ് ഏറെ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു.

2

പെണ്‍കുട്ടിയില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മൊഴിയെടുത്തിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുക്കാതെ ഒത്തുതീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. പ്രമുഖര്‍ ഇതിനായി ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിപിഎം,ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അധ്യാപകനെ അടുത്തദിവസങ്ങളില്‍ തന്നെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയുണ്ട്.

English summary
teacher arrested for molestating student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X