ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിൽ അശ്ലീല വീഡിയോ: അധ്യാപകനെ പൊക്കി പോലീസ്, ചുമത്തിയത് പോക്സോ കേസ്!!
കൊല്ലം: സ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെതിരെയാണ് പോലീസ് നടപടി. വീഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. ബിജെപി പ്രവർത്തകർ സംഭവത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചിരുന്നു.

ഹെഡ്മാസറ്റർ അധ്യാപകനെതിരെ പരാതി നൽകിയതോടെയാണ് പൂയപ്പള്ളി പോലീസ് ആരോപണ വിധേയനായ അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ടിച്ച് വരികയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിനായി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അധ്യാപകൻ അശ്ലീല വീഡിയോ പങ്കുവെച്ചത്. ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications