കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിൽ അശ്ലീല വീഡിയോ: അധ്യാപകനെ പൊക്കി പോലീസ്, ചുമത്തിയത് പോക്സോ കേസ്!!

Google Oneindia Malayalam News

കൊല്ലം: സ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെതിരെയാണ് പോലീസ് നടപടി. വീഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. ബിജെപി പ്രവർത്തകർ സംഭവത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചിരുന്നു.

 smartphone-1

മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് ടീം 62, സിന്ധ്യയ്‌ക്കൊപ്പം വില്ലന്‍മാര്‍, വിശ്വസ്തരും, കോണ്‍ഗ്രസിനുള്ള പൂട്ട്!!മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് ടീം 62, സിന്ധ്യയ്‌ക്കൊപ്പം വില്ലന്‍മാര്‍, വിശ്വസ്തരും, കോണ്‍ഗ്രസിനുള്ള പൂട്ട്!!

ഹെഡ്മാസറ്റർ അധ്യാപകനെതിരെ പരാതി നൽകിയതോടെയാണ് പൂയപ്പള്ളി പോലീസ് ആരോപണ വിധേയനായ അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ടിച്ച് വരികയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിനായി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അധ്യാപകൻ അശ്ലീല വീഡിയോ പങ്കുവെച്ചത്. ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 കൊവിഡ് പ്രതിസന്ധി: എമിറേറ്റ്സ് ഒറ്റദിവസം പിരിച്ചുവിട്ടത് 600 പേരെ, വ്യോമയാന രംത്തെ വലിയ നടപടി!! കൊവിഡ് പ്രതിസന്ധി: എമിറേറ്റ്സ് ഒറ്റദിവസം പിരിച്ചുവിട്ടത് 600 പേരെ, വ്യോമയാന രംത്തെ വലിയ നടപടി!!

ഇന്ത്യയില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു... യൂറോപ്പിലേത് പോലെ, മുംബൈയിലും ദിലിയിലും!!ഇന്ത്യയില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു... യൂറോപ്പിലേത് പോലെ, മുംബൈയിലും ദിലിയിലും!!

യുവാവിന് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാക്കിയ വീട് അടിച്ചു തകർത്തു:സംഭവം കോലഞ്ചേരിയിൽ...യുവാവിന് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാക്കിയ വീട് അടിച്ചു തകർത്തു:സംഭവം കോലഞ്ചേരിയിൽ...

{document1}{document1}

English summary
Teacher arrested over video shares in Whatsapp group during Online Class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X