കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ചൂരല്‍ പ്രയോഗം, അധ്യാപികയ്‌ക്കെതിരെ പരാതി

  • By Siniya
Google Oneindia Malayalam News

ഹരിപ്പാട്: അധ്യാപികയുടം ചൂരല്‍ പ്രയോഗത്തിന് ഇരയായയത് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി. അധ്യാപികയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി. തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ മംഗലശ്ശേരി ഗോപാലകൃഷ്ണന്റെ മകള്‍ ഗോപിയ്ക്കാണ് പരിക്കേറ്റത്.

കണ്ണിനോട് ചേര്‍ന്ന് നീളത്തില്‍ ചൂരല്‍ പതിഞ്ഞ പാട് കുട്ടിയുടെ മുഖത്തുണ്ട്. ഇത് കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി സംഭവം വിവരിച്ചു.

beat.

ഇതിന് മുമ്പും പലതവണ അധ്യാപിക തല്ലിയതായി ആരോപണമുണ്ട്. ഇത് സ്‌കൂള്‍ പി ടി എ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. പരാതി മേലധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പി ടി എ ഭാരവാഹികള്‍ പറഞ്ഞു.

കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി.മറ്റൊരു കുട്ടിയെ വടി കാണിച്ച് അനുസരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ഗോപികയുടെ മുഖത്ത് കൊള്ളുകയായിരുന്നുവെന്നാണ് അധ്യാപികയുടെ വിശദീകരണം.

English summary
Teacher beaten up student at Harippad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X