സ്കൂള്‍ അവധി: ജനുവരി 27 ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 27 ന് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു മൂന്നാംഘട്ട ക്ലസ്റ്റർ യോഗങ്ങൾ നടക്കുന്നതിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ 10വരെയുള്ള ക്ലാസ്സുകൾക്ക് അവധിയായിരിക്കും.

ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
റിപ്പബ്ലിക് ഡെ ദിനമായതിനാല്‍ നാളെയും പഠനം ഉണ്ടാകില്ല. അതേസമയം പരേഡ് ഉള്‍പ്പെടേയുള്ള പരിപാടികള്‍ ഉണ്ടാകും. ഫലത്തില്‍ വിദ്യാർത്ഥികള്‍ക്ക് തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത്.












Click it and Unblock the Notifications