സ്വപ്‌നസ്ഖലനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കവിത.. സദാചാര ആക്രമണം.. ഒടുവില്‍ പുറത്ത്!
കോഴിക്കോട്: എത്രയേറെ പുരോഗമനം പറയുമ്പോഴും ചില തുറന്ന് പറച്ചിലുകള്‍ പൊതുസമൂഹത്തിന് ഒട്ടും ദഹിക്കാറില്ല. പ്രത്യേകിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട തുറന്ന് പറച്ചിലുകള്‍. സോഷ്യല്‍ മീഡിയ വളരെയേറെ സജീവമായ ഇക്കാലത്ത് അത്തരം തുറന്നുപറച്ചിലുകള്‍ ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്.
സ്വപ്‌നസ്ഖലനത്തെക്കുറിച്ച് നാല് വരി കവിതയെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവഅധ്യാപകനെ നേരിട്ടത് പുതുതലമുറയിലെ കണ്ണികളായ സ്വന്തം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ഒടുവില്‍ ഉള്ള ജീവിതമാര്‍ഗവും അതില്ലാതാക്കിയിരിക്കുന്നു.

സ്വപ്‌നസ്ഖലനത്തെക്കുറിച്ച് കവിത
കോഴിക്കോട് നാദാപുരം എംഇടി കോളേജിലെ അധ്യാപകനായ അജിന്‍ലാലാണ് സ്വപ്‌നസ്ഖലനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ അടുത്തിടെ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ കൂട്ടമായ സൈബര്‍ ആക്രമണവും ഉണ്ടായി.

സദാചാര ആക്രമണം
കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് അജിന്‍ലാലിന്റെ പോസ്റ്റിന് താഴെയും ഇന്‍ബോക്‌സിലും പിന്നീട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് സദാചാരവാദികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും അജിന്‍ലാലിനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

കവിത വിവാദമായി
പോസ്റ്റ് വിവാദമായതോടെ കോളേജ് അധികൃതര്‍ അജിന്‍ലാലിനോട് രണ്ട് ദിവസത്തേക്ക് കോളേജിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചു. വിശദീകരണം പോലും ചോദിക്കാതെ ആയിരുന്നു കോളേജ് അധികൃതരുടെ നടപടി.

വിവാഹം പോലും അനിശ്ചിതത്വത്തിൽ
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അജിന്‍ലാലിന്റെ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന സാഹചര്യം പോലുമുണ്ടായി. ജോലി രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും സുഹൃത്തുക്കള്‍ ഇടപെട്ടാണ് അജിന്‍ലാലിനെ പിന്തിരിപ്പിച്ചത്.

അജിനെ പുറത്താക്കി
എന്നാല്‍ കാരണങ്ങളൊന്നും കാണിക്കാതെ എംഇടി കോളേജില്‍ നിന്നും ഈ അധ്യാപകനെ പുറത്താക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പുറത്താക്കുന്നത് എന്നാണ് കോളേജ് ഉത്തരവില്‍ പറയുന്നത്.

എഴുത്ത് അധ്യാപകന് ചേര്‍ന്നതല്ല
കോളേജിലെ അധ്യാപകരുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും കോളേജിന്റെ ഉത്തരവില്‍ പറയുന്നു. പുറത്താക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ അജിന്‍ ലാലിന്റെ എഴുത്ത് അധ്യാപകന് ചേര്‍ന്നതല്ല എന്നാണ് പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടി.

ഇത് കാമം അല്ല, പ്രണയം
തന്റെ പോസ്റ്റ് കാമം അല്ലെന്നും അതൊരു നഷ്ടപ്രണയത്തെ കുറിച്ചാണെന്നും അജിന്‍ലാല്‍ പറയുന്നു. തെറിവിളിച്ചവര്‍ പലരും പിന്നീട് നേരിട്ടും അല്ലാതെയും മാപ്പ് പറയുകയുണ്ടായി. കോളേജിലെ ഭൂരിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ തനിക്കൊപ്പമുണ്ടെന്നും അജിന്‍ പറയുന്നു.












Click it and Unblock the Notifications