• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചേർത്തലയിൽ നിന്നും ഒളിച്ചോടിയ അധ്യാപികയും പത്താംക്ലാസുകാരനും പിടിയിൽ; ഒന്നിച്ച് ജീവിക്കാൻ ചെന്നൈയിൽ

  • By Desk

ചേർത്തല: ആലപ്പുഴ തണ്ണീർമുക്കത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയേയും അധ്യാപികയേയും ചെന്നൈയിൽ നിന്നും പോലീസ് പിടികൂടി. അധ്യാപികയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ ചെന്നൈയിലെത്തിയെന്ന് വ്യക്തമായത്.

ചേർത്തലയിൽ നിന്നും ചെന്നൈയിലെത്തിയ അന്വേഷണ സംഘം വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുവരേയും കൊണ്ട് തിരിച്ചെത്തിയത്. തണ്ണർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് ഒന്നിച്ച് നാടുവിട്ടത്.

അകന്നു കഴിയുന്നു

അകന്നു കഴിയുന്നു

ഭർത്താവുമായി അകന്ന് കഴിയുകയാണ് നാൽപ്പത്തിയൊന്നുകാരിയായ അധ്യാപിക. ഇവർ‌ക്ക് പത്ത് വയസുള്ള ഒരു മകനുമുണ്ട്. മകൻ ഭർത്താവിനൊപ്പമാണ് കഴിയുന്നത്. പഠിപ്പിക്കുന്ന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായി ഇവർ അടുപ്പത്തിലാവുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ഇരുവരും നാടു വിടുകയായിരുന്നു.

സമ്മാനങ്ങൾ

സമ്മാനങ്ങൾ

വിദ്യാർത്ഥിക്ക് അധ്യാപിക നേരത്തെ മൊബൈൽ ഫോണും ടീ ഷർട്ടും വാങ്ങി നൽകിയിരുന്നു. ഇതിൽ സംശയം തോന്നിയ കുട്ടിയുടെ മാതാപിതാക്കൾ അധ്യാപികയോട് കാര്യങ്ങൾ തിരക്കി. എന്നാൽ തന്റെ ഏറ്റവും അടുത്ത വിദ്യാർഥിയായതുകൊണ്ടാണ് സമ്മാനങ്ങൾ നൽകിയതെന്നായിരുന്നു ഇവരുടെ മറുപടി.

വീട്ടിലേക്ക്

വീട്ടിലേക്ക്

ഇതേ തുടർന്ന് ഇവർ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചു. തങ്ങൾ തമ്മിൽ ഗുരുശിഷ്യബന്ധം മാത്രയെയുള്ളുവെന്ന് ബോധ്യപ്പെടുത്തി. അധ്യാപികയെ യാത്രയാക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.

ചെന്നൈയിലേക്ക്

ചെന്നൈയിലേക്ക്

അധ്യാപികയുടെ കൂടെ ഇറങ്ങിയ കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഇവർ ചേർത്തലയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേയേക്കും പോയി. തിരുവനന്തപുരത്ത് നിന്നും സ്വകാര്യബസിൽ കയറി തിങ്കളാഴ്ച ചെന്നൈയിലെത്തി. ചേർത്തലയിൽ നിന്നും യാത്രതുടങ്ങിയപ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

വാടക വീട്

വാടക വീട്

ചെന്നൈയിലെത്തിയ ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഒരുമിച്ച് താമസിക്കാനായി വാടകയ്ക്ക് വീടെടുക്കാൻ ശ്രമം നടത്തി. ഇതിനായി നാൽപ്പതിനായിരം രൂപ അഡ്വാൻസ് നൽകിയതായി പോലീസ് പറഞ്ഞു.

പണയം വെച്ച്

പണയം വെച്ച്

ചിലവുകൾ കണ്ടെത്താനായി അധ്യാപിക തന്റെ സ്വർണപാദസ്വരം വിറ്റു. 59,000 രൂപയ്ക്കാണ് പാദസ്വരം വിറ്റത്. ഇതിൽ നിന്നും 40000 രൂപ വീടിന് അഡ്വാൻ‌സായി നൽകി. പതിനായിരം രൂപ ആറമ്പാക്കത്ത് ഇവർ താമസിച്ച ഹോട്ടലിൽ നൽകി.

 ഫോണിൽ കുടുങ്ങി

ഫോണിൽ കുടുങ്ങി

ചെന്നൈയിൽ നിന്നും പുതിയ സിം കാർഡ് വാങ്ങി ഫോണിൽ ഇട്ട് ഉപയോഗിച്ചതോടെയാണ് അധ്യാപിക കുടുങ്ങുന്നത്. തുടർന്ന് പോലീസ് ഇവരെ ചെന്നൈയിലെത്തി പിടികൂടി. വിമാനമാർഗം ഇരുവരെയും നെടുമ്പാശേരിയിൽ എത്തിച്ചു.

അധ്യാപികയെ കോടതിയിലെത്തിച്ച് റിമാന്ഡ് ചെയ്തു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രക്ഷിതാക്കൾക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പികെ ശശി എംഎൽഎക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്; യുവതിക്ക് പരാതിയില്ല

നാനാ പടേക്കറുടെ വാദങ്ങളെ പൊളിച്ചടുക്കി മാധ്യമപ്രവർത്തക; സെറ്റിൽ സംഭവിച്ചത് നേരിട്ട് കണ്ടതാണ്.....

English summary
teacher eloped with student caught from chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X