സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: സംഭവം കോതമംഗലത്ത്...
2015 മുതല്‍ സുരേഷ് പതിനാറുകാരനായ പയ്യനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് സുരേഷ് പീഡനം തുടങ്ങിയത്.
കൊച്ചി: പതിനാറുവയസുകാരനെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കോതമംഗലത്താണ് സംഭവം. കോതമംഗലം സിറിയന്‍ യാക്കോബാ പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായ സുരേഷ്(56) ആണ് അയല്‍വാസിയായ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
2015 മുതല്‍ സുരേഷ് പതിനാറുകാരനായ പയ്യനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് സുരേഷ് പീഡനം തുടങ്ങിയത്.

ഭീഷണിപ്പെടുത്തിയായിരുന്നു സുരേഷ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാതെ വന്നപ്പോള്‍ കൗമാരക്കാരന്‍ വിവരം വീട്ടില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാന്തതില്‍ പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ ഐപിസി സെകഷന്‍ 377 പ്രകാരവും കുട്ടികള്‍ക്കെതിരായ പീഡനത്തിന് പോസ്‌കോ ആക്റ്റ് പ്രകാരവും കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications