10 വയസ്സുകാരനോട് മദ്രസാ അധ്യാപകന്‍ ചെയ്തത്!! ചില കുട്ടികളെക്കൂടി ഇയാള്‍... സംഭവം കണ്ണൂരില്‍

  • By: Sooraj
Subscribe to Oneindia Malayalam

കണ്ണൂര്‍: കേരളത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലെന്നാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ 10 വയസ്സുകാരന്‍ പീഡനത്തിന് ഇരയായതാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതി മദ്രസാ അധ്യാപകന്‍

മദ്രസാ അധ്യാപകനെയാണ് 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായത്. കോട്ടയം മലബാര്‍ സ്വദേശി മുനീറാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കേസെടുത്തു

പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പീഡനത്തെത്തുടര്‍ന്നു കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

കൗണ്‍സിലിങില്‍ പുറത്തറിഞ്ഞു

മകനെ അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടര്‍ന്നു മാതാപിതാക്കള്‍ സമീപത്തുള്ള ആശുപത്രിയില്‍ കൗണ്‍സിലിങിന് വിധേയരാക്കുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി താന്‍ നിരന്തരം പീഡിപ്പിക്കപ്പട്ടെന്ന കാര്യം പുറത്തുപറഞ്ഞത്.

പോലീസിനെ അറിയിച്ചു

കൗണ്‍സിലിങില്‍ കുട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയാനിടയാവുകയായിരുന്നു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്നു പോലീസ് മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വേറെ ചിലര്‍ കൂടി...

ഈ കുട്ടിയെ മാത്രമല്ല വേറെയും ചില കുട്ടികളെക്കൂടി പ്രതി പീഡിപ്പിച്ചതായി സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

English summary
madrasa teacher is arrested for molesting 10 year old boy.
Please Wait while comments are loading...