അധ്യാപികയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം; യുവാവിനെ ചോദ്യം ചെയ്യും
കൊച്ചി: ആലപ്പുഴ കുടശനാട് ഗവ. ഹൈസ്‌കൂളില്‍ അധ്യാപികയായ മെര്‍ലിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീ്‌സ് ചോദ്യം ചെയ്യും. മെര്‍ലിനെ ഭര്‍ത്താവ് ജോണ്‍സണ്‍ കൊല ചെയ്തത് സംശയത്തെ തുടര്‍ന്നാണെന്ന് എഴുതിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മെര്‍ലിനുമായി അടുപ്പമുണ്ടിയിരുന്നെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയെ ചോദ്യം ചെയ്യുന്നത്.
കോഴിക്കോട് സ്വദേശിയാണ് മരിച്ച മെര്‍ലിന്‍. വീട്ടിനടുത്തുള്ള യുവാവുമായി മെര്‍ലിന് ബന്ധമുണ്ടെന്ന് ജോണ്‍സണ്‍ സംശയിച്ചിരുന്നു. ഭാര്യയെ അഗാധമായി സ്‌നേഹിക്കുന്നുവെന്നും അവള്‍ പാവമാണെന്നുമാണ് ജോണ്‍സന്റെ കുറിപ്പിലുള്ളത്. എന്നാല്‍ മറ്റൊരാളുമായി ഭാര്യയ്ക്ക് അടുപ്പുമുള്ളകാര്യം ചിന്തിക്കാന്‍ പോലും തനിക്കാകില്ലെന്നും ജോണ്‍സണ്‍ പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് പൊന്നാരിമംഗലം ഓളിപറമ്പില്‍ ജോണ്‍സണ്‍ ഡിസില്‍വ ഭാര്യ മെര്‍ലിനെ ഉറക്കത്തിനിടെ കൊലപ്പെടുത്തുന്നത്. കഴുത്തിനും നെഞ്ചിലും മുറിവേല്‍പ്പിച്ചാണ് കൊലപാതകം. പിന്നീട് മൃതദേഹം സ്വീകരണ മുറിയില്‍ കൊണ്ടുവന്നിട്ടശേഷം കഴുത്തും കയ്യും മുറിച്ചു ജോണ്‍സണ്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.
പുലര്‍ച്ചെ തൊട്ടടുത്ത വീട്ടിലെ സഹോദരനാണ് ജോണ്‍സന്റെ വീട്ടില്‍ നടന്ന അത്യാഹിതം ആദ്യം അറിയുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തി. കൊലപാതകത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ജോണ്‍സന്റെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലില്‍് ആത്മഹത്യാ കുറിപ്പും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications