കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനകായിക മേളയുടെ മുൻപിൽ കായികാധ്യാപകർ കുത്തിയിരുപ്പ് പ്രതിഷേധം നടത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന കായിക മേള നടക്കുന്ന സിന്തറ്റിക്ക് സ്റ്റേഡിയത്തിനു മുൻപിൽ ചട്ടപ്പടി സമരം നടത്തി വരുന്ന കായികാധ്യാപകർ കുത്തിയിരുപ്പ് സമരം നടത്തി. അഞ്ച് മാസം പിന്നിടുന്ന കായികാധ്യാപകരുടെ സമരം പരിഹരിക്കണമെന്നും മറ്റുള്ള അധ്യാപകർക്ക്‌ തത്തുല്യമായ വേതനം നൽകണമെന്നാവശ്യപ്പെട്ടുമാണ് കായിക മേള നടക്കുന്ന കണ്ണൂർ ധർമശാലയിലെ മാങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി കോളേജിനു പുറത്ത് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തിയത്.

ബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെ

സംയുക്ത കായികാധ്യാപക സംഘടന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചത്. യു പി, എച്ച്എസ് തസ്തിക നിര്‍ണയം മാനദണ്ഡം കാലോചിതമായി പരിഷ്‌കരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവർ മാസങ്ങളായി ചട്ടപ്പടി സമരം നടത്തി വരുന്നത്. നേരത്തെ ജില്ലാ കായിക മേള ഇവർ ബഹിഷ്കരിക്കുകയും ഉദ്ഘാടനം തടസപ്പെടുത്തുകയും ചെയ്തിരുന്നു.

sports

എന്നാൽ സംസ്ഥാന കായിക മേളകായികാധ്യാപകരുടെ സമരം മേളയുടെ നടത്തിപ്പിനെ പ്രതികൂലമായിബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. കായികാധ്യാപകരുടെ പ്രതിഷേധം സംസ്ഥാന സമരസമിതി ചെയര്‍മാന്‍ എം. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വി കെ രാജീവ് അധ്യക്ഷനായി. വി വി വിജയന്‍, എ മുസ്തഫ, കെ കെ മുഹമ്മദ് അഷറഫ്, സുബൈര്‍, ഹനീഫ, ബെന്നി മണക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

English summary
Teacher protest during school sports meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X