കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാനമ്മ ചട്ടുകം വെച്ച് രണ്ടാം ക്ലാസുകാരിയെ പൊള്ളിച്ച സംഭവം; കരളലിയിക്കും അധ്യാപികയുടെ കുറിപ്പ്

  • By Desk
Google Oneindia Malayalam News

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വെച്ച് പൊള്ളിച്ച സംഭവം പുറംലോകത്തെ അറിയിച്ചത് കുട്ടിയുടെ അധ്യാപികയായിരുന്നു. കരുനാഗപ്പള്ളി എല്‍പി സ്കൂളിലെ താത്കാലിക അധ്യാപിക രാജി രാജായിരുന്നു അത്. കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന് പൊള്ളിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ പുറംലോകത്തോട് പങ്കുവെച്ചത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ സ്കൂളിന്‍റെ പേരിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് സ്കൂള്‍ മാനേജ്മെന്‍റ് അധ്യാപികയെ പുറത്താക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധ്യാപികയെ പിന്തുണച്ച് എത്തിയെങ്കിലും ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല. അതേസമയം അന്നത്തെ സംഭവത്തില്‍ മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപിക. അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പൊള്ളിച്ചു

പൊള്ളിച്ചു

ഞാൻ രാജി രാജ് ,എൻ്റെ വീട് കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്താണ്.
കുറച്ച് ദിവസം മുൻ മ്പ് തഴവ ആദിത്യ വിലാസം GLPs ലെ രണ്ടാം ക്ലാസ് കാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചതും .അത് സ്ക്കൂൾടീച്ചേഴ്സ് വഴി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുകയും അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസറ്റ് ചെയ്യുകയും ചെയ്തിരുന്നു ,ആ വിദ്യാലയത്തിലെ താൽക്കാലിക അദ്ധ്യാപികയാണ് ഞാൻ
ഇതുവരെ ഇത് സംബന്ധിച്ച് ഒരു fB പോസറ്റ് ഞാൻ ഇട്ടട്ടില്ല അതിനാൽ എൻ്റെ നല്ലവരായ എല്ലാ സുഹൃത്തുക്കളും ഇത് ഒന്നു ശ്രദ്ധിക്

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

ഇത് സംഭവിച്ച മോളെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ വർഷമാണ് .ബിനോയി എന്ന അദ്ധ്യാപകൻ മോളുമായി ഓഫീസിൻ്റെ വരാന്തയിൽവന്ന് ,ഈ മോളുടെ തലയിൽ നിറയെ പേനാണ്. എന്ത് ചെയ്യാനാ എന്ന സാറിൻ്റെ വാക്കുകൾ കേട്ട് ആ കുട്ടിയെ പറ്റി തിരക്കിയപ്പോൾ അമ്മ ഇല്ലെന്നും .രണ്ടാനമ്മയോടും അച്ഛനോടൊപ്പമാണ് കുട്ടി താമസിക്കുന്നതും എന്നും പറഞ്ഞു
പിന്നെ അവൾ എൻ്റെ മകളാകുകയായിരുന്നു ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൾ ഓടി സ്റ്റാഫ്‌ റൂമിലെത്തും .മോൾക്ക് വേണ്ടി ഞാൻ എന്തങ്കിലും എൻ്റെ ബാഗിൽ കരുതിയിരിക്കും സ്വാതന്ത്ര്യത്തോടെ ബാഗ് തുറന്ന് എടുക്കും .വൈകുന്നേരത്തും അവൾക്ക് വേണ്ടത് എന്താണ് എന്ന് പറഞ്ഞ് മേടിപ്പിക്കും .ഇടയക്ക് പിണങ്ങും .അതിനേക്കാൾ വേഗത്തിൽ ഇണങ്ങും .

അമ്മയും മോളും

അമ്മയും മോളും

പെട്ടന്ന് തന്നെ അമ്മയും മോളുമായി മാറി ഞങ്ങൾ .സ്ക്കൂളിലെ ചില അധ്യാപകർക്ക് മാത്രമേ ഇത് ഇഷ്ട്ടപെട്ടുള്ളു ,അന്നത്തെ പ്രധാന അദ്ധ്യാപികയായിരുന്ന ശോഭന ടീച്ചർ (ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു ). സീനിയർ അദ്ധ്യാപിക ദ്രൗപതി ടീച്ചർ (ടീച്ചർ HM ആയി മറ്റൊരു സ്കൂളിലെക്ക് പോയി ) ഹക്കീം സാർ .റജീന ടീച്ചർ .ബിനോയ് സാർ .( സാറും ഇപ്പോൾ സ്കൂളിൽ ഇല്ല) അവിടത്തെ ആയമാർ പ്രീ പ്രൈമറി ടീച്ചർമാർ, ഇവരൊക്കെ ആ മോളോട് സ്നേഹത്തോടെ പെരുമാറിയിരുന്നുള്ളു .
അവൾ എന്നെ കാണുവാൻ വരുന്നതിനും മറ്റും വലിയ ഏതിർപ്പായിരുന്നു സ്റ്റാഫ് റൂമിൽ

കാണാന്‍

കാണാന്‍

മോളു വീട്ടിൽ ചെന്ന് രാജി അമ്മ എന്ന വാക്ക് പറഞ്ഞ് കേട്ട് അച്ഛനും രണ്ടാനമ്മയും സ്ക്കൂളിൽ എന്നെ കാണാൻ എത്തിയിരുന്നു. ആ കുട്ടി മാത്രമല്ല എല്ലാ കുട്ടികളെയും എൻ്റെ കുഞ്ഞുങ്ങൾ എന്ന രീതിയിലാണ് ഞാൻ കാണാറ്
ഈ പ്രശ്നത്തിൽ ഇടപെട്ടതിന് ഞാൻ ആ സ്ക്കൂളിൽ നിന്നും പുറത്തായി H. M ൻ്റെ യും മറ്റ് ചില അദ്ധ്യാപകരുടെയും തീരുമാനം മാത്രമായിരുന്നു അത് ,PTA .S MC .യുടെയും തീരുമാനങ്ങൾ കൂടി അറിയണമെന്ന് പറഞ്ഞപ്പോൾ ,H M സ്കൂളിൻ്റെ രക്ഷാധികാരി ആയതിനാൽ HM മാത്രമാണ് തീരുമാനമെടുക്കുന്നത് എന്ന് HM ഉം .സീനീയർ അദ്ധ്യാപികമാരും പറഞ്ഞു .

അധികാരമില്ല

അധികാരമില്ല

എന്നാൽ PTA കമ്മിറ്റിയുടെ പിൻതുണ കൂടാതെ എന്നെ പുറത്താക്കാൻ അധികാരമില്ല എന്ന് PTA ഇന്നലെ അറിയിച്ചു ,
തഴവായിലെ നല്ലവരായ നാട്ടുകാരും വാർഡ് മെമ്പറും എന്നോടൊപ്പം തന്നെ നിന്നു.ഞാൻ ആ കുട്ടിയുടെ കാര്യത്തിൽ ഇടപെടുന്നത് വലിയ കുറ്റമായി അധിക്ഷേപിച്ച സ്കൂൾ ടീച്ചേഴ്സ് അറിയുവാൻ വേണ്ടി പറയുകയാണ്
ഞാൻ രണ്ട് പ്രാവിശ്യം ഈ മോളെ കൊല്ലത്ത് മഹിളാമന്ദിരത്തിൽ പോയി കണ്ടു.

നന്ദി

നന്ദി

കൊല്ലം സബ്ബ് കളക്ടർ ചിത്ര IAS മാഡവുമായി കുട്ടിയുടെ കാര്യങ്ങൾ സംസാരിആവാൻ ഞാനും വാർഡ് മെമ്പർ വിപിൻ മുക്കേലും പോവുകയും .എല്ലാ വിധ സഹായങ്ങളും മാഡം ഉറപ്പ് നൽകുകയും ചെയ്തു
എൻ്റെ ജോലി ഈ മോളെ സഹായിച്ചതിൻ്റെ പേരിൽ നഷ്ടപെടുകയാണെങ്കിൽ അതിന് ഈശ്വരൻ സാക്ഷി
എനിക്ക് ഒപ്പം നിന്ന ഞാൻ അറിയുന്നതും അറിയാത്തതുമായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
teacher rajis facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X