കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന്റെ ഭാര്യയെ പീഡിപ്പിച്ച് നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ അധ്യാപകന്‍ റിമാന്‍ഡില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പോലീസുകാരന്റെ അധ്യാപികയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. അധ്യാപകന്‍ സ്‌കൂളിന് കൊടുത്തത് തീര്‍ത്താല്‍ തീരാത്ത നാണക്കേട്. അധ്യാപികയെ പീഡിപ്പിച്ച് നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നത്.

അധ്യാപകന്‍ വരുത്തി വെച്ച നാണക്കേടില്‍ തലകുനിച്ച് നടക്കുന്നത് സ്‌കൂളിലെ മറ്റു അധ്യാപകരും കുട്ടികളും ആണ്. കഴിഞ്ഞ ദിവസമാണ് ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പ് ചീരാന്‍തൊടിക നസീര്‍മോന്‍ എന്ന നാല്‍പ്പത്തൊന്നുകാരനായ അധ്യാപകനെ പീഡനക്കേസില്‍ എസ്ഐ ശിവദാസന്‍ അറസ്റ്റു ചെയ്തത്. ബലാത്സംഗം, നഗ്‌ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക തട്ടിപ്പ് എന്നിങ്ങനെയുള്ള വകുപ്പുകള്‍ക്കാണ് കേസെടുത്തത്.

news

2005 മുതല്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായി അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ ആളില്ലാത്ത സമയം സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. തുടര്‍ന്ന് നഗ്‌ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പല തവണയായി പതിനഞ്ച് ലക്ഷത്തോളം രൂപയും നാലു പവന്‍ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

പോലീസുദ്യോഗസ്ഥന്റെ ഭാര്യയായ അധ്യാപിക കുറച്ചുകാലമായി ഇവരുമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. അധ്യാപകന്റെ ഭീഷണിയെ കുറിച്ച് അധ്യാപിക സഹോദരനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്നാണു പോലീസില്‍ പരാതി നല്‍കിയതും പ്രതിയെ പിടികൂടിയതും. മുന്‍ എം.പിയുടെ പി.എയായും പ്രതിയായ അധ്യാപകന്‍ പ്രവര്‍ത്തിച്ചിരുന്നതായും പറയപ്പെടുന്നു.

English summary
Teacher remanded for harassing policeman's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X