വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; വിദ്യാര്‍ത്ഥി ആശുപത്രിയില്‍
വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; വിദ്യാര്‍ത്ഥി ആശുപത്രിയില്‍
നാദാപുരം: സ്ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മര്‍ദനം.പരിക്കേറ്റ വിദ്യര്‍ത്ഥി ആശുപത്രിയില്‍.
പെരിങ്ങത്തൂര്‍ എന്‍എഎം ഹൈസ്‌കൂള്‍ ഒമ്പതാ ക്ലാസ് വിദ്യാര്‍ഥിയായ റിജാസാണ് അധ്യാപകന്റെ ക്രൂര മര്‍ദനത്തിന് ഇരയായയത്.

സ്‌കൂളിലെ ഐടി അധ്യാപകന്‍ ചൂരല്‍കൊണ്ട് അടിക്കുകയും രക്തം വരുന്ന രീതിയില്‍ പരിക്കേറ്റ റിജാസിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ക്ലാസ് എടുക്കുന്നതിനിടെ ചിരിച്ച മറ്റു വിദ്യാര്‍ഥികളെ കാണിച്ചുകൊടുത്തില്ല എന്ന കാരണത്താലാണ് അധ്യാപകന്‍ റിജാസിനെ അടിച്ചതെന്ന് പറയുന്നു.

റിജാസിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാണ്. അധ്യാപകനെതിരെ നടപടി എടുക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് എംഎസ്എഫ് പറഞ്ഞു.












Click it and Unblock the Notifications