മൂന്നുവയസ്സുക്കാരന്റെ മുഖത്ത് അധ്യാപിക മുളക് തേച്ചു
കൊല്ലം: മൂന്നുവയസ്സുക്കാരന്റെ മുഖത്ത് അങ്കണവാടി അധ്യാപിക മുളക് തേച്ചു. കൊല്ലം ഇരണാവ് അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്.
മാതാപിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടിയുടെ മുറ്റത്തുണ്ടായിരുന്ന മുളക് പറിച്ചെടുത്ത് തേക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിന് താഴെയായി പൊള്ളലേറ്റ പാടുണ്ട്.

ഇരണൂര്‍ ലക്ഷംവീട് കോളനിയില്‍ പ്രസാദിന്റെ മകന്‍ കാശിനാഥിന്റെ മുഖത്താണ് മുളക് തേച്ചത്. കാശിനാഥിന്റെ മുഖത്ത് പാട് കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോട് സംഭവം വിവരിച്ചു.
അധ്യാപിക കുട്ടിയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മുളക് തേച്ചത് അധ്യാപിക സമ്മതിച്ചതായും മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications