ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആത്മധൈര്യം നല്‍കി ടീച്ചറുടെ ചുവടുകള്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൊച്ചി: ഭിന്നശേഷിക്കാരായ കുറച്ച് കുട്ടികളുടെ അടിപൊളി നൃത്തം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വളരെ മനോഹരമായാണ് ഓരോ കുട്ടികളും സ്‌റ്റേജില്‍ നൃത്തം ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്ക് സ്റ്റെപ്പ് തെറ്റാതിരിക്കാന്‍ സ്റ്റേജിന് മുന്‍വശത്ത് നൃത്തം ചെയ്തു കാണിച്ചുകൊടുക്കുന്ന അധ്യാപികമാരും വൈറലായിരുന്നു. പറവൂര്‍ വടക്കേ്കര ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു സോഷ്യല്‍ മീഡിയയുടെ മനം കവരുന്ന നൃത്തച്ചുവടുകള്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ഈ അധ്യാപികമാരെ തേടി അഭിനന്ദന പ്രവാഹമാണ്. സദസിന് സമീപത്ത് വച്ച് നൃത്തമാടിയ ഹീതു ലക്ഷ്മി ടീച്ചര്‍ക്കാണ് അഭിനന്ദനങ്ങള്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം തന്റെ നൃത്തച്ചുവടുകളില്‍ മുങ്ങിപ്പോകരുതേ എന്ന് മാത്രമാണ് ഹീതു ടീച്ചര്‍ക്ക് പറയാനുള്ളത്. തന്റെ നൃത്തച്ചുവടുകള്‍ ഇങ്ങനെ വൈറലാകുമെന്ന് ടീച്ചര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
നൃത്തം ചെയ്യുന്ന കുട്ടികള്‍ക്ക് ചുവട് തെറ്റരുതെന്ന് മാത്രമാണ് ടീച്ചര്‍ക്കുണ്ടായിരുന്നത്. അതേസമയം, ഹിതു ടീച്ചറുടെ അര്‍പണ മനോഭാവത്തെ സമാപന യോഗത്തില്‍ മന്ത്രി പി രാജീവ് എടുത്തുപറയുകയും ചെയ്തു. മന്ത്രി രാജീവ് ടീച്ചര്‍ക്ക് ഒരു പുരസ്‌കാരവും സമ്മാനിച്ചു.












Click it and Unblock the Notifications