ഇന്റര്‍വെലിന് ക്ലാസില്‍ കളിച്ചു,കന്യാസ്ത്രീയായ അധ്യാപിക യുകെജി വിദ്യാര്‍ത്ഥിയുടെ പുറം തല്ലിച്ചതച്ചു
ഇന്‍റര്‍വെല്‍ സമയത്ത് ക്ലാസില്‍ കളിച്ചതിനാണ് വിദ്യാര്‍ത്ഥിയെ തല്ലിയത്. കുട്ടിയെ പാലാ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്
പാലാ: ഇന്റര്‍വെല്‍ സമയത്ത് ക്ലാസ് റൂമില്‍ കളിച്ചതിന് യു കെ ജി വിദ്യാര്‍ത്ഥിയുടെ പുറത്ത് ചൂരല്‍ കൊണ്ട് തല്ലിയതായി പരാതി. പെയിന്റിംഗ് തൊഴിലാളിയായ മൂന്നാനി തറക്കുന്നേല്‍ പ്രശാന്തിന്റെ മകന്‍ നാലു വയസുകാരനായ പ്രഗത്ഭിനാണ്ചൂരല്‍ കൊണ്ട് മര്‍ദനമേറ്റത്.
അടികൊണ്ട വിദ്യാര്‍ത്ഥിയുടെ പുറത്ത് ചുവന്നു തുടിയ്ക്കുകയും നീരു വരികയും ചെയ്തിട്ടുണ്ട്.പാലായിലെ ഒരു സ്വകാര്യ പബ്ലിക് സ്‌കൂളിലാണ് സംഭവം. ഇന്റര്‍വെല്‍ സമയത്ത് ക്ലാസില്‍ കളിക്കുന്നതിനിടെ മേശയില്‍ കയറി നിന്നെന്ന് പറഞ്ഞാണ് കന്യാസ്ത്രീയായ അധ്യാപിക പ്രഗത്ഭിനെ തല്ലിയത്.

പ്രഗത്ഭിന്റെ സഹോദരന്‍ പ്രശോഭും ഇതേ ക്ലാസിലാണ് പഠിക്കുന്നത്.വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി മുത്തശിയോട് കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ പാലാ ജനറല്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
പ്രഗത്ഭും പ്രശോഭും മുത്തശിയോടൊപ്പം താമസിച്ചാണ് പഠിക്കുന്നത്. കുട്ടിയെ ചൂരല്‍ കൊണ്ട് ക്രൂരമായി തല്ലിയ വിവരം കുട്ടിയുടെ അച്ഛന്‍ പ്രശാന്ത് സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് സ്‌കൂളിനെതിരെയും കന്യാസ്ത്രീയായ അധ്യാപികയ്‌ക്കെതിരെയും പാലാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications