കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

കൊല്ലം: ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയും അദ്ധ്യാപികയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സാന്ദ്ര, ഇതേ സ്‌കൂളിലെ അദ്ധ്യാപിക റിനു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എസ്ടി ടിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കയറി! കലിപൂണ്ട ജീവനക്കാര്‍ ബസ് നടുറോഡിലിട്ട് മുങ്ങി

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് മറ്റൊരു വിദ്യാര്‍ത്ഥിനിയും ജീവനൊടുക്കിയത്. അദ്ധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്തത്. ഗൗരിയുടെ മരണത്തിന് കാരണക്കാരായ അദ്ധ്യാപികമാര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടി! കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ! കുമ്മനം മാസ് ഡാ ...

 വീണ്ടും ആത്മഹത്യ...

വീണ്ടും ആത്മഹത്യ...

ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആഘാതം വിട്ടുമാറും മുന്‍പേയാണ് കൊല്ലത്തെ ഞെട്ടിച്ച് മറ്റൊരു വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും ആത്മഹത്യ ചെയ്തത്.

 അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും...

അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും...

കൊല്ലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സാന്ദ്ര, ഇതേ സ്‌കൂളിലെ അദ്ധ്യാപിക റിനു എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രണ്ടിടങ്ങളില്‍...

രണ്ടിടങ്ങളില്‍...

മരിച്ച രണ്ടു പേരും രണ്ടിടങ്ങളിലായാണ് ജീവനൊടുക്കിയതെന്ന് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബന്ധമുണ്ടോ...

ബന്ധമുണ്ടോ...

സാന്ദ്രയുടെയും റിനുവിന്റെയും ആത്മഹത്യകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വ്യക്തമല്ല...

വ്യക്തമല്ല...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്രയും അദ്ധ്യാപികയായ റിനുവും ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണമെന്താണെന്നും ആര്‍ക്കുമറിയില്ല.

 അന്വേഷണം...

അന്വേഷണം...

രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് കരുനാഗപ്പള്ളി പോലീസ് അറിയിച്ചത്.

പ്രതികരണമില്ല...

പ്രതികരണമില്ല...

അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും ഒരേദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗൗരി നേഹ...

ഗൗരി നേഹ...

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ കഴിഞ്ഞയാഴ്ചയാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്.

മാനസിക പീഡനം...

മാനസിക പീഡനം...

അദ്ധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ഗൗരി നേഹ ജീവനൊടുക്കിയത്. എന്നാല്‍ ഒളിവില്‍ കഴിയുന്ന രണ്ട് അദ്ധ്യാപികമാരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

English summary
teacher and student commits suicide in kollam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്