Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനാധ്യാപകന്റെ പീഡനം, തൃശൂരിലെ എല്‍പി സ്‌കൂളില്‍ അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു...

ആറ് പാരസിറ്റമോള്‍ ഗുളിക ഒരുമിച്ച് കഴിച്ചായിരുന്നു അധ്യാപികയുടെ ആത്മഹത്യ ശ്രമം.

തൃശൂര്‍: പ്രധാനാധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് എല്‍പി സ്‌കൂള്‍ അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂര്‍ അന്തിക്കാട് മുറ്റിച്ചൂര്‍ എഎല്‍പി സ്‌കൂളിലാണ് അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാര്‍ച്ച് 3 വ്യാഴാഴ്ചയാണ് സംഭവം. ആറ് പാരസിറ്റമോള്‍ ഗുളിക ഒരുമിച്ച് കഴിച്ചായിരുന്നു അധ്യാപികയുടെ ആത്മഹത്യ ശ്രമം.

സ്‌കൂളില്‍ വെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് അവശയായ അധ്യാപികയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ ആശുപത്രി വിട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അധ്യാപികയുടെ ആത്മഹത്യാ ശ്രമം. സ്‌കൂളിലെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക പത്രത്തിന് ലഭിച്ച പരസ്യത്തുകയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അധ്യാപികയുടെ ആത്മഹത്യാ ശ്രമം.

പരസ്യവുമായി ബന്ധപ്പെട്ട്...

പരസ്യവുമായി ബന്ധപ്പെട്ട്...

സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പത്രം പുറത്തിറക്കിയിരുന്നു. ഇതിന് പരസ്യയിനത്തില്‍ ലഭിച്ച പണത്തെ സംബന്ധിച്ച് അധ്യാപികയും പ്രധാനാധ്യാപകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പരസ്യയിനത്തില്‍ ലഭിച്ച 2000 രൂപ അധ്യാപികയുടെ കൈവശമുണ്ടായിരുന്നതായും പറയുന്നു.

സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി...

സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി...

എന്നാല്‍ പത്രത്തിനായി ഇതിലും കൂടുതല്‍ തുക ചെലവായെന്നും, അതിനാല്‍ പണം തരാനാകില്ലെന്നും അധ്യാപിക പറഞ്ഞത്രേ, പരസ്യത്തുക കൊടുത്തില്ലെങ്കില്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുമെന്ന് പ്രധാനാധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും അധ്യാപിക ആരോപിക്കുന്നു. ഇതിന് മുന്‍പും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപിക ആരോപിച്ചു.

ആവശ്യപ്പെട്ടത് വരവുചെലവ് കണക്ക്...

ആവശ്യപ്പെട്ടത് വരവുചെലവ് കണക്ക്...

എന്നാല്‍ അധ്യാപികയുടെ ആരോപണം പ്രധാനാധ്യാപകന്‍ നിഷേധിച്ചു. അധ്യാപികയോട് വരവുചെലവ് കണക്ക് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് പ്രധാനാധ്യാപകന്‍ പറയുന്നു. വ്യാഴാഴ്ച സ്‌കൂളിലെത്തിയ അധ്യാപിക അവധി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചു, തുടര്‍ന്ന് തലവേദനയാണെന്ന് പറഞ്ഞ് അവര്‍ ഗുളികകള്‍ കഴിക്കുകയായിരുന്നെന്നുമാണ് പ്രധാനാധ്യാപകന്‍ പറയുന്നത്.

സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല...

സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല...

പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. രക്ഷിതാക്കളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+