പ്രധാന അധ്യാപകന്‍ ആത്മഹത്യ ചെയത സംഭവം, ഒന്നാം പ്രതിയായ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയത കേസില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ അറസ്റ്റില്‍.
കേസില്‍ ഒന്നാം പ്രതിയായ ചുഴലി സ്വദേശി എം.വി ഷാജിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഷാജിയെ ചുഴലിയിലെ ഭാര്യ വീട്ടില്‍ നിന്ന് ശ്രീകണ്ഠാപുരം സി.ഐ കെ.എ ബോസും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പ് എം.എല്‍.എയുമായ ജയിംസ് മാത്യുവാണ് കേസിലെ രണ്ടാം പ്രതി. ജയിംസ് മാത്യു എം.എല്‍.എയോട് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
2014 ഡിസംബര്‍ 15 നാണ് ശശിധരനെ കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ചത്. വിദ്യാനികേതനിലെ അധ്യാപകന്‍ എം.വി. ഷാജിയും ജയിംസ് മാത്യു എം.എല്‍.എയും തന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. സ്‌കൂളിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ശശിധരന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.












Click it and Unblock the Notifications