കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ: വിദ്യാർത്ഥിനികളോട് പാകിസ്താനിൽ പോകാൻ ആവശ്യപ്പെട്ടു, കൊടുങ്ങല്ലൂരിൽ അധ്യാപകന് സസ്പെൻഷൻ!!

Google Oneindia Malayalam News

തൃശൂർ: വിദ്യാർത്ഥികളോട് പാകിസ്താനിൽ പോകാൻ ആവശ്യപ്പെട്ട സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പൌരത്വ ഭേദഗതി നിയമം അംഗീകരിക്കാൻ തയ്യാറാല്ലെങ്കിൽ പാകിസ്താനിൽ പോകാനാൻ അധ്യാപകൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. കൊടുങ്ങല്ലൂർ ഗേൾസ് സ്കൂളിലെ ഹിന്ദി അധ്യാപകൻ കലേശനാണ് സംഭവത്തിൽ സസ്പെൻഷൻ ലഭിച്ചിട്ടുള്ളത്. സംഭവം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവ് സോഷ്യൽമീഡിയ വഴി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

 ശബരിമല യുവതീപ്രവേശനം: വാദം കേൾക്കാൻ 23 ദിവസം, ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഫാലി എസ് നരിമാൻ വാദിക്കും ശബരിമല യുവതീപ്രവേശനം: വാദം കേൾക്കാൻ 23 ദിവസം, ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഫാലി എസ് നരിമാൻ വാദിക്കും

ക്ലാസിലെത്തി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത അധ്യാപിക പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിച്ച അധ്യാപകൻ പുതിയ നിയമം അംഗീകരിക്കാൻ കഴിയാത്തവർക്ക് പാകിസ്താനിലേക്ക് പോകാമെന്ന് പറയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

caa11-1579281

സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ഇതെക്കുറിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. അധ്യാപകൻ ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെയുള്ള ആരോപണങ്ങങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് അധ്യാപകനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുള്ളത്.

English summary
Teacher suspended over allegedly asking students to go to Pakistan if not ready to accept CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X