കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം കൂട്ടിച്ചോദിച്ചാല്‍ മാനസിക രോഗി, അധ്യാപകനോട് മാനേജ്‌മെന്റ് ചെയ്തത്

3500 രൂപ ശമ്പളത്തിലായിരുന്നു മനോജ് കോളേജില്‍ ജോലി ചെയ്തു വരുന്നത്. ശമ്പളം കൂട്ടിച്ചോദിച്ചപ്പോഴാണ് എട്ടിന്‍റെ പണി കിട്ടിയത്.

  • By Nihara
Google Oneindia Malayalam News

പത്തനംതിട്ട: തൊഴിലിടങ്ങളിലെ സുരക്ഷ ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണ്. ഉയര്‍ന്ന യോഗ്യതകളുണ്ടായിട്ടും അതിന് അനുസൃതമായ ജോലി ലഭിക്കാത്ത എത്രയോ പേര്‍ നമുക്കിടയിലുണ്ട്. വേതനം കൂട്ടിച്ചോദിക്കുന്നത് അധികൃതര്‍ക്ക് അത്ര നല്‍കിയ കാര്യമല്ല. ശമ്പളം കൂട്ടിച്ചോദിച്ച അധ്യാപകനെ മാനസിക രോഗിയായി മാറ്റാന്‍ ശ്രമിച്ചുവെന്ന് പരാതി .

വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന കോളേജിലെ അധികൃതര്‍ തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ചുവെന്ന് പാരലല്‍ കോളേജ് അധ്യാപകന്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പത്തനംതിട്ടയിലെ പ്രതിഭ പാരലല്‍ കോളേജിലാണ് സംഭവം നടന്നത്. കൈരളിയിലാണ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

5 വര്‍ഷമായി ജോലി ചെയ്തു വരുന്നു

5 വര്‍ഷമായി ജോലി ചെയ്തു വരുന്നു

5 വര്‍ഷമായി മനോജ് പ്രതിഭ കോളേജിലാണ് ജോലി ചെയ്തു വരുന്നത്. 3500 രൂപയായിരുന്നു ശമ്പളമായി ലഭിച്ചിരുന്നത്. ഇത് കൂട്ടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ശമ്പളം കൂട്ടി ചോദിച്ചപ്പോള്‍

ശമ്പളം കൂട്ടി ചോദിച്ചപ്പോള്‍

ശമ്പളം കൂട്ടിച്ചോദിച്ചപ്പോഴാണ് മാനേജ്‌മെന്റ് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഈ ശ്രമത്തില്‍ നിന്നും താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും മനോജ് പറയുന്നു.

കോളേജില്‍ താമസിച്ചിരുന്നു

കോളേജില്‍ താമസിച്ചിരുന്നു

എംജി സര്‍വകലാശാലയില്‍ നിന്നും ഉന്നതമാര്‍ക്ക് കരസ്ഥമാക്കി പഠിച്ചിറങ്ങിയതിനു ശേഷമാണ് മനോജ് പ്രതിഭയില്‍ ജോലിക്കായി കേറിയത്. കോളേജില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.

താമസം വഴിമുട്ടി

താമസം വഴിമുട്ടി

കോളേജില്‍ നിന്നും പുറത്താക്കിയതിനാല്‍ കടത്തിണ്ണയിലും മറ്റുമായാണ് മനോജ് കഴിഞ്ഞു പോരുന്നത്. തന്റെ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും മനോജ് പറയുന്നു.

മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം

മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം

ശമ്പളം കൂട്ടിച്ചോദിച്ചതിനെത്തുടര്‍ന്ന് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാനായിരുന്നു കോളേജ് അധികൃതര്‍ ശ്രമിച്ചത്. ഈ ശ്രമത്തില്‍ നിന്നും താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മനോജ് പറയുന്നു.

English summary
Teacher who asked for salary hike, management tries to make him as a mental patient.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X