മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി...!!! അധ്യാപകൻ അറസ്റ്റിൽ
കിഴക്കേ കല്ലട കൊടുവിള ജിത്തു ആല്‍ബേര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്.
കുണ്ടറ: വിദ്യാര്‍ത്ഥിയ്ക്ക് മൊബൈലില്‍ മോര്‍ഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തിയ ഹൈസ്‌ക്കൂളിലെ താല്‍ക്കാലിക അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലട കൊടുവിള ജിത്തു ആല്‍ബേര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്.

മോര്‍ഫ് ചെയ്ത ചിത്രം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച് അത് പ്രചപരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഈ വിവരം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയ്ക്കുകയും അധ്യാപകനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ ജിത്തു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു.

അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ജിത്തു ആല്‍ബേര്‍ട്ടിന് എതിരെ സൈബര്‍, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications