അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ പൊതിരെ തല്ലി; കാരണം കേട്ടാല്‍ ഞെട്ടും
താഴത്തെ നിലയില്‍ ഒരു മുറി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കാനും മറ്റേ മുറി ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്‍ഡറിയിലെയും കുട്ടികള്‍ക്കുള്ള മള്‍ട്ടീമിഡിയ ക്ലാസ് മുറിയാക്കാനുമായിരുന്നു തീരുമാനം.
കാസര്‍കോട്: ഏതാനും ദിവസം മുമ്പ് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ ക്ലാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്‌കൂളില്‍ സംഷര്‍ഷം. അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ തല്ലി ചതച്ചു. മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകരായ ബി. ഇബ്രാഹിം(46), പയ്യാവ്വൂരിലെ പിപി സണ്ണി(50) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താഴത്തെ നിലയില്‍ ഒരു മുറി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കാനും മറ്റേ മുറി ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്‍ഡറിയിലെയും കുട്ടികള്‍ക്കുള്ള മള്‍ട്ടീമിഡിയ ക്ലാസ് മുറിയാക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ താഴേ നിലയില്‍ ഒരു മുറി ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകര്‍ക്ക് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഒരുവ വിഭാഗം രംഗത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അതേസമയം നാല് വിദ്യാര്‍ഥികളും ചികിത്സ തേടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍
വ്യാഴാഴ്ച രാവിലെ 25ഓളം വരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ വളഞ്ഞ് മര്‍ദിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.

സണ്ണി
പ്രധാനധ്യാപന് നേരെ നടന്ന കൈയേറ്റം തടയുന്നതിനിടയിലാണ് സണ്ണിക്ക് മര്‍ദനമേറ്റത്.

സമര തുടര്‍ച്ച
ക്ലാസ് അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ബുധനാഴ്ച സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു അക്രമ സംഭവങ്ങള്‍.

സന്ദര്‍ശിച്ചു
മര്‍ദനമേറ്റ അധ്യാപകരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു കരുണാകരന്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്താണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും അധ്യാപകരെയും സ്‌കൂളും സന്ദര്‍ശിച്ചശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

നിര്‍ദേശം നല്‍കി
കുട്ടികളുടെ ഭാഗത്തുനിന്ന് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് നിര്‍ദേശം നല്‍കിയതായും യു കരുണാകരന്‍ പറഞ്ഞു.

ബേക്കല്‍ പോലീസ്
സ്‌കൂളിലെ പ്രശ്‌നം സംബന്ധിച്ച് പരാതി കിട്ടിയതായി ബേക്കല്‍ പോലീസ് അറിയിച്ചു. അധ്യാപകര്‍ക്ക് മര്‍ദനമേറ്റത റിഞ്ഞ് പോലീസ് സ്‌കൂള്‍ കാമ്പസില്‍ എത്തിയിരുന്നു.












Click it and Unblock the Notifications