കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ ചൂലൂര്‍ അറബിക് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകരുടെ ക്രൂരമര്‍ദ്ദനം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചൂലൂര്‍ അറബിക് കോളേജില്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി കണ്ണാകുളത്ത് ബാവുവിന്റെ മകന്‍ ഷിഹാബുദ്ദീനാണ് മര്‍ദ്ദനമേറ്റത്. ഇടത് കയ്യിലും, പുറത്തും, കഴുത്തിലും പരിക്കേറ്റ ഷിഹാബുദ്ദീനെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

 student

5 വര്‍ഷമായി കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് ഷിഹാബുദ്ദീന്‍ പഠിക്കുന്നത്. കോളേജിന് പുറത്തുള്ളവരുമായി കൂട്ടുകൂടരുതെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷിഹാബുദ്ദീന്‍ പറഞ്ഞു. ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി പുളിവടികൊണ്ടാണ് കോളേജ് പ്രിന്‍സിപ്പാള്‍ നിസാര്‍ ഹുദവിയും, അധ്യാപകനായ അജ്മല്‍ ഹുദവിയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് ഷിഹാബുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പിതാവിനൊപ്പം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു. മതിലകം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
teachers beaten up student in chulur arabic college thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X