കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു അധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല'

Google Oneindia Malayalam News

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാനുള്ള മേഖലയാക്കി വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കമ്പോള ശക്തികളെ സഹായിക്കാനും മൂലധനശക്തികള്‍ക്ക് സ്വാധീനം ഉറപ്പിക്കാനുമുള്ളതാണ് നവ വിദ്യാഭ്യാസനയം 2020. വിദ്യാഭ്യാസവകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായിട്ടും ഈ രംഗം പൂര്‍ണ്ണമായും കുത്തഴിഞ്ഞു.അധ്യാപകര്‍ അസംതൃപ്ത്തരാണ്. ഈ മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

mullappally

അധ്യാപകരോടുള്ള അവഗണന സമൂഹത്തോടുള്ള അവഹേളനമാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു അധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമസ്ത മേഖലയിലും പരാജായപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കി മാറ്റി.

സര്‍ക്കാരിന്റെ ഭരണപരാജയം ചര്‍ച്ചയാകാതിരിക്കാനും ജനശ്രദ്ധതിരിക്കാനും സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനായി വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തേയും തലശ്ശേരി ബോംബ് സ്ഫോടനത്തേയും ഉപയോഗിക്കുന്നു.വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. രണ്ടു ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പക കൊലപാതകത്തില്‍ കലാശിച്ചതാണ്. ഒരു മരണവും ആഘോഷമാക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. എന്നാല്‍ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊല സി.പി.എമ്മിന് വീണുകിട്ടയ അവസരമാണ്. രക്തസാക്ഷിത്വ പരിവേഷം നല്‍കി ഈ ഇരട്ടക്കൊലയെ ആഘോഷമാക്കി മാറ്റുകയാണ് സി.പി.എം. അതിന്റെ മറില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു.

ഇന്ത്യകണ്ട പ്രഗത്ഭനായ വിദ്യാഭ്യാസ ചിന്തകനായിരുന്നു ഡോ.സര്‍വേപിള്ളി രാധാകൃഷ്ണന്‍.അദ്ദേഹത്തിന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിരക്ഷരത അതിന്റെ പാരമ്യത്തിലായിരുന്നു.അജ്ഞതയും പട്ടിണിയും അവസാനിപ്പിക്കാന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവയ്ച്ച യജ്ഞം തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സാക്ഷാത്കരിച്ചു. സാമൂഹ്യപരിഷ്‌ക്കരണത്തിനുള്ള ശക്തമായ വേദിയായിട്ടാണ് കോണ്‍ഗ്രസ് വിദ്യാഭ്യസരംഗത്തെ കണ്ടിരുന്നതെന്നും കേരളത്തില്‍ ആര്‍.ശങ്കര്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി പ്രയത്നിച്ചവരാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

English summary
Teachers Day: Mullappally Ramachandran sharply criticizes the Central and State Governments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X