കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെക്കേഷന്‍ വെറുതെ കളയാനുള്ളതല്ല; ചായങ്ങള്‍കൊണ്ട് പ്രതിഷേധം തീര്‍ത്ത് അധ്യാപക കൂട്ടായ്മ

  • By Desk
Google Oneindia Malayalam News

മുക്കം: സാമൂഹിക തിന്‍മകള്‍ക്കെതിരെ ചായങ്ങള്‍കൊണ്ട് പ്രതിഷേധം തീര്‍ത്ത് അധ്യാപക കൂട്ടായ്മ. ബിയോണ്ട ദ ബ്ലാക്ക് ബോര്‍ഡ് എന്ന പേരില്‍ രൂപവത്കരിച്ച ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയാണ് കൂട്ടവരയിലൂടെ ചിന്തയും പ്രതിഷേധവും ഉണര്‍ത്തുന്നത്.

രണ്ടു വര്‍ഷം മുന്‍പാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ആറു ചിത്രകലാ അധ്യാപകര്‍ ചേര്‍ന്ന് കൂട്ടായ്മ രൂപവത്കരിച്ചത്. രാംദാസ് കക്കാട്ടില്‍, സന്തോഷ് പാലോറ, സിഗ്നി ദേവരാജ്, സുരേഷ് ഉണ്ണി പൂക്കോട്, കൃഷ്ണന്‍ പാതിരിശേരി, ഹാറൂണ്‍ അല്‍ ഉസ്മാന്‍ എന്നിവരാണ് കൂട്ടായ്മയിലുള്ളത്.

teachers

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40ഓളം ഇടങ്ങളില്‍ ഇവര്‍ ഒരുമിച്ചുനിന്ന് വരച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിള്‍ ഉള്‍പ്പെടെ വരച്ചു. മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടത്തിയ കൂട്ടവര ശ്രദ്ധേയമായി. വലിയ ക്യാന്‍വാസില്‍ ആറു പേരും ചേര്‍ന്നാണ് ചിത്രം വരയുക. അനീതികള്‍ക്കെതിരെ മനുഷ്യ മനസിനെ ഉണര്‍ത്താനുള്ള വലിയ മാര്‍ഗം ചിത്രങ്ങളാണ് എന്ന തിരിച്ചറിവില്‍നിന്നാണ് കൂട്ടായ്മ രൂപവത്കരിച്ചതെന്ന് സിഗ്നിദേവരാജ് പറഞ്ഞു.

മുക്കം എംകെഎച്ച്എംഎംഒ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് മുന്നോടിയായി നടന്ന കൂട്ടവരവേദിയിലും ഇവരുണ്ടായിരുന്നു. മുക്കവുമായി ഏറെ ആത്മബന്ധമുള്ള എസ്.കെ പൊറ്റെക്കാട്ട്, മുഹമ്മദ് അബ്ദുറഹ്മാന്‍, മൊയ്തീന്‍കോയ ഹാജി, മുക്കം വേലായുധന്‍ തുടങ്ങിയവരും വരകളിലൂടെ ക്യാന്‍വാസില്‍ നിറഞ്ഞു.

English summary
Teachers in summer vacation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X