കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനം; 24 മണിക്കൂര്‍ സേവനം

  • By News Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും. എന്നാല്‍ ഇനി മുതല്‍ കൊറോണ ഡ്യൂട്ടിക്കായി അധ്യാപകരേയും നിയമിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയിലായിരിക്കും അധ്യാപകരെ നിയമിക്കുന്നത്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ദില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

teacher

വിമാന സര്‍വ്വീകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നടക്കം ആളുകള്‍ എത്തുന്ന സ്ഥിതി വിശേഷമാണ് ഇനി വരാന്‍ പോകുന്നത്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പേരെ ആവശ്യമായി വരും. അതുകൊണ്ടാണ് അധ്യാപകരേയും ഇതിനായി നിയോഗിക്കുകയെന്ന തീരുമാനത്തിലേക്കെത്തുന്നത്.

ആരോഗ്യപ്രവര്‍ത്തകരെ പോലെ തന്നെ ഇവരുടെ സേവനവും 24 മണിക്കൂറും ഉപയോഗപ്പെടുത്താനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനുമാണ് നീക്കം. കാസര്‍ഗോഡ് ജില്ലയില്‍ അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും പൊതുഗതാഗതം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ എത്തിച്ചായിരിക്കും സേവനം ഉറപ്പാക്കുകയെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍ഗോഡ് ദില്ലയിലേക്കാണെങ്കിലും മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.

ലോക്ക്ഡൗണിന് ശേഷവും കൊറോണ രോഗത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ തുടരുന്നതിനായി ജില്ലകളെ സോണുകളാക്കി തിരിച്ചുള്ള പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ കേരളത്തില്‍ എറണാകുളവും വയനാടും ഗ്രീന്‍ സോണിലും കാസര്‍ഗോഡും കണ്ണൂരും റെഡ്‌സോണിലും ബാക്കിയുള്ള 10 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്.

ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ കാസര്‍ഗോഡും മലപ്പുറം ജില്ലയിലുമാണ്.

ഇതുവരെ 491 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 20711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20285പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനം പ്രഖ്യാപിച്ചത് പ്രകാരം കേരളത്തില്‍ 70 ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളാണുള്ളത്.

മുംബൈ ഉള്‍പ്പെടെ 130 ഇടങ്ങള്‍ റെഡ്‌സോണില്‍ തുടരും; എറണാകുളവും വയനാടും ഗ്രീന്‍സോണില്‍മുംബൈ ഉള്‍പ്പെടെ 130 ഇടങ്ങള്‍ റെഡ്‌സോണില്‍ തുടരും; എറണാകുളവും വയനാടും ഗ്രീന്‍സോണില്‍

English summary
Teachers May Distributed to Covid-19 duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X