കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അധ്യാപകരെ ചുവരിലും കാണാം അഡ്രസും!! കേരളത്തിലെ സ്‌കൂളുകളില്‍ നടക്കാനിരിക്കുന്നത്...

മറ്റു സംസ്ഥാനങ്ങളില്‍ ഇതു നേരത്തേ നടപ്പാക്കിയിരുന്നു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറുന്നു. പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ അധ്യാപകരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ട്രെയിനില്‍ ഇനിയില്ല വെയ്റ്റിങ് ലിസ്റ്റ്!! എല്ലാം മാറും...ജൂലൈ മുതല്‍ സംഭവിക്കുക ഇതാണ്!!ട്രെയിനില്‍ ഇനിയില്ല വെയ്റ്റിങ് ലിസ്റ്റ്!! എല്ലാം മാറും...ജൂലൈ മുതല്‍ സംഭവിക്കുക ഇതാണ്!!

കോൺഗ്രസ് ഡാ! ബിന്ദു കൃഷ്ണയുടെ മരം നടൽ ഫേസ്ബുക്ക് ലൈവിൽ വനിതാ നേതാവിന് പറ്റിയ പറ്റ് വൈറലായി.. വീഡിയോ!കോൺഗ്രസ് ഡാ! ബിന്ദു കൃഷ്ണയുടെ മരം നടൽ ഫേസ്ബുക്ക് ലൈവിൽ വനിതാ നേതാവിന് പറ്റിയ പറ്റ് വൈറലായി.. വീഡിയോ!

 നിര്‍ദേശം നല്‍കിയത്

നിര്‍ദേശം നല്‍കിയത്

കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയാണ് ക്ലാസ് മുറികളില്‍ അധ്യാപകരുടെ ഫോട്ടോയും വിലാസവുമെല്ലാം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കേരളത്തില്‍ ഇതു വരെ ഈ നിര്‍ദേശം നടപ്പാക്കിയിരുന്നില്ല. എസ്എസ്എ സ്റ്റേറ്റ് മിഷനാണ് കേരളത്തിലും ഇതു കേരളത്തിലും കൊണ്ടുവരാന്‍ മുന്‍കൈയെടുക്കുന്നത്.

ക്ലാസ് മുറിയില്‍ മാത്രമല്ല

ക്ലാസ് മുറിയില്‍ മാത്രമല്ല

സ്‌കൂളിലെ ക്ലാസ് മുറിക്കകത്ത് ക്ലാസ് അധ്യാപകന്റെ ഫോട്ടോയും അഡ്രസുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കാണാനാവുന്ന വിധത്തിലായിരിക്കണം ഇതു പ്രദര്‍ശിപ്പിക്കേണ്ടത്. കൂടാതെ ക്ലാസിനു പുറത്ത് പ്രധാന അധ്യാപകന്റെയും സ്‌കൂളില മറ്റു അധ്യാപകരുടെയും ഫോട്ടോയും അഡ്രസു പ്രദര്‍ശിപ്പിക്കണം.

പരാതിയെ തുടര്‍ന്ന്

പരാതിയെ തുടര്‍ന്ന്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതു വിദ്യാഭ്യാസ മേഖലയെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ലാസുകളില്‍ അധ്യാപകരുടെ ഫോട്ടോയും അഡ്രസും വയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. കേരളത്തിലെ അധ്യാപകര്‍ സമീപ പ്രദേശങ്ങളിലുള്ളവരും പരിചയമുള്ളവരും ആയതിനാല്‍ നിര്‍ദേശം ഇതുവരെ ഇവിടെ നടപ്പാക്കിയിരുന്നില്ല.

നിര്‍ദേശത്തിനു കാരണം

നിര്‍ദേശത്തിനു കാരണം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന അധ്യാപകര്‍ ശമ്പളം വാങ്ങുന്നവര്‍ മാത്രമാവുകയും യോഗ്യത ഇല്ലാത്തവരെ ബിനാമിയായി കുറഞ്ഞ ശമ്പളത്തില്‍ നിയമിച്ച് തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അധ്യാപകരുടെ ഫോട്ടോയും അഡ്രസുമെല്ലാം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്.

കേരളം മാത്രം വിട്ടുനിന്നു

കേരളം മാത്രം വിട്ടുനിന്നു

ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ കേരളത്തിനു മാത്രം ഇതില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നു. കേരളത്തില്‍ നടപ്പാക്കാത്ത നിര്‍ദേശങ്ങളുടെ പേരില്‍ എസ്എസ്ഇ ദേശീയ മിഷന്‍ യോഗങ്ങളില്‍ കേരള പ്രതിനിധികള്‍ പഴി കേള്‍ക്കുകയും ചെയ്തിരുന്നു.

അധ്യാപകരുടേത് മാത്രമല്ല...

അധ്യാപകരുടേത് മാത്രമല്ല...

ഓരോ ക്ലാസില്‍ നിന്നും ഒരു അധ്യയനവര്‍ഷം കുട്ടികള്‍ ആര്‍ജിക്കേണ്ട കഴിവുകളുടെ പട്ടികയും ഇനി ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കണം.

English summary
Teachers photo and address to be displayed in schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X