കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം പള്ളിയുടെയും പാഴൂര്‍ പടിപ്പുരയുടെയും ചരിത്രമറിയാന്‍ അധ്യാപക സംഘം

  • By Desk
Google Oneindia Malayalam News

പാഴൂര്‍/ പിറവം: ബിആര്‍സിയിലെ സോഷ്യല്‍ സയന്‍സ് അധ്യാപക പരിശീലന ബാച്ച് പിറവത്തിന്റെ ചരിത്രം തേടി പാഴൂരിലും പരിസരങ്ങളിലും പഠനയാത്ര നടത്തി. ഐതിഹ മാലയും നാട്ടുകാര്‍ പറഞ്ഞു തന്ന വിവരങ്ങളും വച്ചാണ് ചരിത്ര
വിവരശേഖരണം നടത്തിയത്.ഉണ്ണി യേശുവിന്റെ പിറവിയുമായി ബന്ധപ്പെട്ട് പിറവം പള്ളിയും, ദീര്‍ഘദര്‍ശികളായ മൂന്നു രാജാക്കന്‍മാരുടെ ചരിത്രവും ഐതീഹ്യകഥകളാണ്. മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും ഐതിഹ്യ, പൈതൃക സമ്പന്നതയുടെ മറ്റൊരു മണ്ണിടമാണ് 'പാഴൂര്‍ പടിപ്പുര'. 900 ല്‍ ഏറെ വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ പടിപ്പുരയ്ക്കുള്ളത്.

മൂവാറ്റുപുഴയാറിനെ തഴുകിത്തലോടി സ്ഥിതിചെയ്യുന്ന പാഴൂര്‍ എന്ന ഗ്രാമത്തിലാണ് 'പാഴൂര്‍ പെരുംതൃക്കോവില്‍' സ്ഥിതിചെയ്യുന്നതെങ്കിലും പുഴയുടെ മറുകരയില്‍, പിറവത്ത് നിന്നും കക്കാട് പോകുന്നവഴി, പിറവം വലിയപള്ളി കഴിഞ്ഞ് പുഴയോരം റോഡില്‍ ആണ് 'പാഴൂര്‍ പടിപ്പുര' സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ മലയാളദേശവാസികളുടെയിടയില്‍ ജ്യോത്സ്യസംബന്ധമായ വിഷയങ്ങളിലെ അവസാനവാക്കായിരുന്നു പടിപ്പുര.

pazhur

1885 മുതല്‍ 1937 വരെ ജീവിച്ചിരുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണി 1909 മുതല്‍ 1934 വരെയുള്ള കാലയളവില്‍ 8 ഭാഗങ്ങളിലായി എഴുതി പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിച്ച ഐതിഹ്യമാലയിലെ ഏഴാം അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം, ബ്രിട്ടീഷ് മലയാള (മലബാര്‍) നാട്ടുകാരനായ തലക്കുളത്തൂര്‍ ഭട്ടതിരി പാഴൂര്‍ ഗ്രാമത്തിലെ പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടെയാണ് പാഴൂര്‍ പടിപ്പുരയെക്കുറിച്ച് നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ള ഐതിഹ്യത്തിന്റെ തുടക്കം.

പടിപ്പുരയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നതെങ്കിലും ഈ പടിപ്പുര ഉള്‍ക്കൊള്ളുന്ന ഗൃഹം 'മുല്ലശ്ശേരി മന' എന്നറിയപ്പെട്ടിരുന്ന അതിപുരാതനമായ, നാലുകെട്ടോടുകൂടിയ ഒരു നമ്പൂതിരിഇല്ലമായിരുന്നു. ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയും മാത്രമായിരുന്നു വസിച്ചിരുന്നത്. അങ്ങനെയിരിക്കെ, സന്തതികള്‍ ഇല്ലാതിരുന്ന ഇവര്‍ തീര്‍ത്ഥാടനത്തിനായി കാശിക്ക് പോകുവാന്‍ തീരുമാനിച്ചു.

തീര്‍ത്ഥാടാനം കാശിക്കായതിനാല്‍ മടങ്ങിയെത്താന്‍ ഏറെ കാലങ്ങള്‍ വേണ്ടിവരും എന്നുള്ളതുകൊണ്ട് അക്കാലത്ത് പാഴൂരില്‍ താമസിച്ചിരുന്ന ഒരു ഗണകനേയും ഭാര്യയേയും വിളിച്ചുകൊണ്ടുവന്ന് തന്റെ വീടിന്റെ സൂക്ഷിപ്പുകാരായി താത്കാലികമായി അവിടെ താമസിപ്പിച്ചു. എന്നാല്‍ കാലങ്ങള്‍ക്കുശേഷം, തീര്‍ത്ഥാടാനം കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ ആവശ്യപ്പെട്ടിട്ടും ഗണകനും ഭാര്യയും വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ദു:ഖിതരായ ഈ ബ്രാഹ്മണര്‍ ഇവര്‍ക്ക് ആണ്‍ സന്തതികള്‍ ഉണ്ടാകാതെപോകട്ടെ എന്ന് മന:മുരുകി ശപിച്ചുകൊണ്ട് മറ്റെങ്ങോ പോവുകയും ചെയ്തു.

ഐതിഹ്യമാലയിലെ ലിഖിതമനുസരിച്ച് തലക്കുളത്തൂര്‍ ഭട്ടതിരിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇവിടുത്തെ ഗണക സ്ത്രീയ്ക്ക് ജനിക്കുന്നത് അതിവിശിഷ്ടനായിതീര്‍ന്ന ഒരു ആണ്‍കുട്ടിയാണ്. ഇദ്ദേഹമാണ് ഐതിഹ്യപ്രസിദ്ധനായ പാഴൂര്‍ഗണകന്‍. ഇദ്ദേഹത്തിന്റെ പിന്‍ തലമുറക്കാരാണ് ഇന്നുള്ളത്. പാഴൂര്‍ പടിപ്പുരയില്‍ ഇരുന്ന് ജ്യോത്സ്യം ഗണിക്കുന്ന വ്യക്തി ആരാണോ, അവര്‍ക്കെല്ലാം നാളിതുവരെയുള്ള ചരിത്രത്തില്‍ പെണ്‍ സന്തതികള്‍ മാത്രമാണ് ജനിച്ചിട്ടുള്ളതെന്നതും യാഥാര്‍ത്ഥ്യമാണ്.

ഏതായാലും പടിപ്പുരയുടെ ഐതിഹ്യത്തില്‍ പറയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട, ഏറെക്കുറെ എല്ലാ തെളിവുകളും ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. കിഴക്കേ പടിപ്പുരയിലാണ് പ്രസിദ്ധിയുടെ പാരമ്യത്തിലെത്തിയ പാഴൂര്‍ ഗണകനെ പരീക്ഷിക്കാന്‍ എത്തിച്ചേര്‍ന്ന ബുധ ശുക്രന്‍മാരുടെ സാന്നിധ്യം ഇപ്പോഴും ഉള്ളതായി വിശ്വസിക്കുന്നത്. തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ഭൗതികശരീരം പ്ലാവിന്‍തടിയില്‍ നിര്‍മ്മിച്ച പേടകത്തിലാക്കി അടക്കം ചെയ്തിരിക്കുന്നത് പടിഞ്ഞാറേ പടിപ്പുരയിലാണ്.

ഇവിടെയിരുന്നാണ് പാഴൂര്‍ പടിപ്പുരയിലെ ഗണകന്മാര്‍ പ്രശ്‌നചിന്ത നടത്തുന്നതും. ഇരുപത്തിഒന്നാം തലമുറയാണ് ഇപ്പോള്‍ ഇവിടുള്ളത്. കഴിഞ്ഞ ഇരുപത് തലമുറയിലും പെട്ട പൂര്‍വീകരായ ഗുരുക്കന്മാരുടെ ഭൗതികാവശിഷ്ടം പടിപ്പുരയ്ക്ക് സമീപം ആചാരപൂര്‍വ്വം പ്രതിഷ്ഠിച്ചിരിക്കുന്നു.

English summary
teachers visits pazhoor church in search of history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X