കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂല്യനിര്‍ണയ ക്യാംപിലേക്ക് അധ്യാപകരെ അയച്ചില്ല; കോളെജുകള്‍ക്ക് സര്‍വകലാശാലയുടെ മുട്ടന്‍പണി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മൂല്യനിര്‍ണയ ക്യാംപിലേക്ക് അധ്യാപകരെ വിടാത്ത 12 കോളെജുകളുടെ എംഎസ് സി പരീക്ഷാകേന്ദ്രങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ സസ്‌പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാര്‍ട് എംഇഎസ് കോളെജില്‍ കഴിഞ്ഞ 20നു തുടങ്ങിയ മാത്തമാറ്റിക്‌സ് വാല്യേഷന്‍ ക്യാംപിലേക്ക് അധ്യാപകരെ വിടാത്ത കോളെജുകള്‍ക്കാണ് പണികിട്ടിയത്. ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തത് കാരണം ക്യാംപ് ദിനങ്ങള്‍ ദീര്‍ഘിപ്പിക്കേണ്ടി വരുകയും ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായതുമാണ് സര്‍വകലാശാലയെ പ്രകോപിപ്പിച്ചത്. മൊകേരി ഗവണ്‍മന്റ് കോളെജ്, അരീക്കോട് എസ്എസ്, പാലക്കാട് മേഴ്‌സി, കോഴിക്കോട് പ്രൊവിഡന്‍സ്, ചാലക്കുടി എസ്എച്ച്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ്, തൃശൂര്‍ വിമല, സെന്റ് മേരീസ്, മുട്ടില്‍ ഡബ്ല്യൂഎംഒ, കോഴിക്കോട് ഗുരുവായൂരപ്പന്‍ മാള കാര്‍മല്‍ കോളെജ് എന്നീ സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നടപടി. ഈ കോളെജിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍ തുടരും.

ഉത്തരവ് പിന്‍വലിക്കും വരെ ഇനി ഈ കോളെജുകളില്‍ എംഎസ് സി പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവില്ല. ഈ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ തൊട്ടടുത്ത മറ്റു കോളെജുകളിലെ പരീക്ഷാകേന്ദ്രങ്ങളെ ആശ്രയിക്കണം.

university

എംകോം ഫൈനല്‍ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപിലും ചില കോളെജുകളുടെ പങ്കാളിത്തം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതായി സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. അവ ഏതൊക്കെയാണെന്ന് പരിശോധിച്ചു വരുന്നു. വീഴ്ച വരുത്തിയ കോളെജുകള്‍ക്ക് എതിരെ നടപടിയുണ്ടാവും. 35 ബിരുദാനന്തര ബിരുദ ഫൈനല്‍ പരീക്ഷകളുടെ ഫലങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും ഒന്‍പതെണ്ണത്തിന്റേത് മാത്രമേ ബാക്കിയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. അവ വൈകിയത് ചില കോളെജ് പ്രിന്‍സിപ്പല്‍മാര്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിന് അയക്കാത്തിനാലാണെന്നും സര്‍വകലാശാല.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചുഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

English summary
Teachers was not send to valuation camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X