Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഏറ്റവും മികച്ച മുഖ്യമന്ത്രി, എകെ ആന്റണി മോശം മുഖ്യമന്ത്രി; തുറന്നുപറഞ്ഞ് ടീക്കറാം മീണ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ടീക്കറാം മീണ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏറ്റവും നിരാശ ഉണ്ടാക്കിയ മുഖ്യമന്ത്രി എ കെ ആന്റണിയാണെന്നും ടീക്കറാം മീണ അഭിപ്രായപ്പെട്ടു. നിരവധി മുഖ്യമന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്തയാളാണ് ടീക്കറാം മീണ. കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്നത് ഭരണ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യമായ ഒരു ഇടപെടലുമില്ല. മുഴുവന്‍ സ്വാതന്ത്രവും നല്‍കും. താന്‍ വളരെ നിഷ്പക്ഷമായി അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹം അത് സ്വീകരിക്കാറുമുണ്ടെന്നും ടീക്കറാം മീണ കൂട്ടിച്ചേര്‍ത്തു. ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു ഫയലിലും ഒരു ഘട്ടത്തിലും ഒരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

തനിക്ക് നിരാശ തോന്നിയത് എ കെ ആന്റണി സാറിനെയാണെന്നും ടീക്കറാം മീണ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം നേരിടുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ടീക്കറാം മീണ അഭിപ്രായപ്പെട്ടു. എങ്ങനെയാണ് സത്യം എന്ന് നമുക്ക് അറിയില്ല. അദ്ദേഹം നല്ല ഉദ്യോഗസ്ഥനാണ്. ഈ സംഭവിച്ച കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ല. എന്തു തന്നെയായാലും അതെല്ലാം ദുഃഖകരമാണെന്നും ടീക്കറാം മീണ കൂട്ടിച്ചേര്‍ത്തു. നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സദുദ്ദേശം ജനങ്ങള്‍ വിശ്വസിക്കണമെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു.

2

സംശയങ്ങളും എതിരഭിപ്രായങ്ങളും കേള്‍ക്കാന്‍ അധികാരികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ടിക്കറാം മീണ ഐ എ എസ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചിരിക്കുന്നത്. തികഞ്ഞ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്നും കേരളത്തില്‍ നിന്ന് വളരെയേറെ സ്‌നേഹവും ബഹുമാനവും തനിക്ക് കിട്ടിയെന്നും ടീക്കാറാം മീണ പറഞ്ഞു. കേരളം തന്റെ കര്‍മ ഭൂമിയാണെന്നും അങ്ങനെ എളുപ്പത്തിലൊന്നും ഈ നാടുമായുള്ള ബന്ധം അവസാനിക്കില്ലെന്നും മീണ പറഞ്ഞു. കേരളത്തോടുള്ള തന്റെ സ്‌നേഹവും ബഹുമാനവും എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫിസറുമായിരുന്നു ടീക്കാറാം മീണ. രാജസ്ഥാന്‍ സ്വദേശിയായ ടിക്കാറാം മീണ 1988 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു.
വിവിധ ജില്ലകളില്‍ കലക്ടര്‍, വിവിധ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന കാര്‍ഷികകോല്‍പാദന കമീഷണര്‍ ചുമതലയും വഹിച്ചിട്ടുണ്ട്. കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കൃഷി വകുപ്പില്‍ പ്രവര്‍ത്തിക്കവെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്ന ചുമതലയിലേക്ക് ടീക്കറാം മീണ എത്തിയത്.

Recommended Video

cmsvideo
    കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവര്‍ത്തിക്കുന്നെന്ന് യോഗി ആദിത്യനാഥ്
    4

    സംസ്ഥാനം കണ്ട ഏറ്റവും ശക്തനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയിലാണ് ടീക്കറാം മീണ ജനപ്രീതി നേടിയത്. കഴിഞ്ഞ വര്‍ഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് നിന്നും മാറി പ്ലാനിംഗ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+