Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഭാര്യ തടിച്ചിയാണ്, വണ്ണമുള്ളവർക്ക് ഇവിടെ ജീവിക്കണ്ടേ'; ബോഡി ഷെയിമിംഗ് കമന്റുകൾക്ക് ചുട്ടമറുപടി

മലയാളികളുടെ പ്രിയപ്പെട്ട ട്രാവല്‍ വ്‌ളോഗര്‍മാരില്‍ ഒരാളാണ് സുജിത്ത് ഭക്തന്‍. യാത്രയും ഭക്ഷണവും എന്നിങ്ങനെയുള്ള വീഡിയോകളാണ് അദ്ദേഹം യൂട്യൂബില്‍ പങ്കുവയ്ക്കാറുള്ളത്. വിദേശ രാജ്യങ്ങളില്‍ അടക്കം യാത്ര ചെയ്തതിന്റെ വീഡിയോകള്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന ചാനലില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സുജിത്തും കുടുംബവും ഒരു ഓള്‍ ഇന്ത്യ യാത്രയിലാണ്. ഭാര്യ ശ്വേത ഭക്തനും മകന്‍ റിഷി ഭക്തനും അനുജന്‍ അഭിജിത്ത് ഭക്തനുമായാണ് യാത്ര.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

1

ഈ യാത്രക്കിടെ സുജിത്ത് പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താനും കുടുംബവും സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ബോഡി ഷെയിമിംഗിനെ കുറിച്ചാണ് സുജിത്ത് വീഡിയോയില്‍ പറയുന്നത്. തന്റെ ഭാര്യ ശ്വേതയെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ബോഡി ഷെയിമിംഗ് നടത്തുന്നുണ്ടെന്നാണ് സുജിത്തും കുടുംബവും വീഡിയോയില്‍ പറയുന്നത്. ഇത്തരം ആള്‍ക്കാര്‍ക്ക് ചുട്ടമറുപടിയും സുജിത്ത് നല്‍കുന്നുണ്ട്.

2

എന്റെ ഭാര്യയ്ക്ക് തടിയുണ്ട്, വണ്ണമുണ്ട്,. അതേ എന്റെ ഭാര്യ തടിച്ചിയാണ്. ഞാനും എന്റെ അനിയനും എല്ലാവരും തടിയുള്ളവരാണ്. തടിയുള്ളവര്‍ക്ക് എന്തേ ഇവിടെ ജീവിക്കണ്ടേ എന്നും സുജിത്ത് ഭക്തന്‍ വീഡിയോയില്‍ ചോദിക്കുന്നു. എന്റെ ഭാര്യ തടിച്ചിയാണ് - My Wife is Fat - STOP BODY SHAMING എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്ന്.

3

സുജിത്ത് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്ത്രീകളടക്കമുള്ളവരാണ് തന്റെ ഭാര്യയ്ക്ക് നേരെ ബോഡിഷെയ്മിംഗ് കമന്റുകളുമായി എത്തുന്നതെന്ന് സുജിത്ത് പറയുന്നു. അതേസമയം, സുജിത്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടി പേളി അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.

4

തനിക്കും ഭാര്യയ്ക്കും ഇല്ലാത്ത പ്രശ്‌നമാണ് ഇവിടെ പലര്‍ക്കുമുള്ളതെന്ന് സുജിത്ത് പറയുന്നു. എന്തിനാണ് ഇങ്ങനെ വന്ന് പറയുന്നത്. അത് കേട്ട് തഴമ്പിച്ചു. ഇപ്പോ ഒന്നും തോന്നാറില്ല. എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ്. വണ്ണമുള്ളവര്‍ക്ക് ഇവിടെ ജീവിക്കണ്ടേ. തടിയില്ലാത്തവരും ഇവിടെ ജീവിക്കുന്നില്ലേ എന്നും സുജിത്ത് വീഡിയോയില്‍ ചോദിക്കുന്നു.

5

തടിയൊക്കെ ഓരോ വ്യക്തികളുടെ ശരീരപ്രകൃതവും ആരോഗ്യാവസ്ഥയുമൊക്കെയാണ്. എന്തിനാണ് നിങ്ങള്‍ അതിനെ കുറിച്ച് പറയുന്നത്. അതിന്റെ ആവശ്യമെന്താണെന്നും സുജിത്ത് വീഡിയോയില്‍ ചോദിക്കുന്നു. അതേമയം, നിരവധി പേര്‍ സുജിത്തിന്റെ വീഡിയോയ്ക്ക് താഴെ പിന്തുണയുമായി കമന്റ് പങ്കുവച്ചിട്ടുണ്ട്. ചിലരുടെ കമന്റുകള്‍ ഇങ്ങനെയാണ്.

6

'പരസ്പരം മനസ്സിലാക്കി ഇഷ്ടപ്പെട്ടു നടക്കുന്നവര്‍ക്ക് തടി കൂടിയതൊന്നും ഒരു പ്രശ്‌നമാവില്ല ... മാനസിക രോഗികള്‍ ഉണ്ടാവും അവര്‍ കുരക്കട്ടെ .... ആ സഹോദരിയോട് പറയണം ഒരു കടുക് മണി തൂക്കം പോലും ഇതിനൊന്നും വിലകല്‍പ്പിക്കരുത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. , പോകാന്‍ പറ . എല്ലാം തികഞ്ഞവരെന്നു സ്വയം അഹങ്കരിക്കുന്ന കുറെ എണ്ണം. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ മാത്രമായി ജീവിക്കുന്നവര്‍ . മൈന്‍ഡ് ചെയ്യേണ്ട . അസൂയക്കും കുശുമ്പിനും മരുന്നില്ല എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

7

കളിയാക്കുന്നവരോട് പോകാന്‍ പറയു ചേട്ടാ, മെലിയണമോ തടിവെക്കണമോ എന്നുള്ളതൊക്കെ നമ്മുടെ സ്വന്തം കാര്യമാണ്. പച്ചവെള്ളം കുടിച്ചാലും വണ്ണം വെക്കുന്നവരും, മൂക്കുമുട്ടെ കഴിച്ചാലും മെലിഞ്ഞിരിക്കുന്നവരും ഉണ്ട് ഈ ലോകത്ത്., വേറെ പണിയൊന്നും ഇല്ലാത്ത സര്‍ഗാത്മകത എന്നതിന്റെ ഏഴയലത്തുപോലും വരാത്ത വൃത്തികെട്ടവരുടെ കമന്റുകള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട നിങ്ങള്‍ മുന്നോട്ട് പോവുക ഞങ്ങളുണ്ട് കൂടെ- എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+