ആമസോണ്‍ കേരളത്തിലും പണികൊടുത്തു; ടെക്കിയ്ക്ക് ഫോണിനു പകരം കിട്ടിയത് കരിങ്കല്ല്
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ക്ക് പകരം സോപ്പും ചീപ്പും കരിങ്കല്ലുമൊക്കെ നല്‍കുന്നത് നേരത്തെയും വാര്‍ത്തയായിട്ടുണ്ട്. ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങനെ വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തവണ ആമസോണ്‍ പണി കൊടുത്തത് കേരളത്തിലാണ്. പണി കിട്ടിയത് തിരുവനന്തപുരം സ്വദേശിയും ടെക്കിയുമായ പ്രവീണിന്.
ആമസോണില്‍ ഗ്യാലക്സി എ5 എന്ന ഫോണ്‍ ബുക്ക് ചെയ്ത പ്രവീണിന് കിട്ടിയത് കരിങ്കല്ലിന്റെ കഷ്ണങ്ങളാണ്. എട്ടിന്റെ പണികിട്ടിയ ടെക്കി ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്.

ജൂണ്‍ നാലിനാണ് 17,000 രൂപവരുന്ന സാംസങ്ങ് ഗ്യാലക്സി എ5 പ്രവീണ്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ബുക്ക് ചെയ്തതുമുതല് ഡെലിവറി ടൈം വരെ ആമോസിണില് നിന്ന് ഓര്‍ഡര്‍ സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിച്ചു. ബുക്ക് ചെയ്ത വസ്തു കയ്യിലെത്തുന്ന സമയം വരെ സന്ദേശമായി ലഭിച്ചു. പക്ഷെ കിട്ടിയത് കരിങ്കല്ലാണെന്ന് മാത്രം.

ക്രഡിറ്റ് കാര്‍ഡ് വഴിയാണ് പ്രവീണ്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ഇനിയെങ്ങനെ പണം തിരികെ ലഭിക്കുമെന്നാണ് പ്രവീണ്‍ ചോദിക്കുന്നത്. ആമസോണുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതരുമായി സംസാരിക്കാനായില്ല. തുടര്‍ന്ന് ഇമെയില്‍ വഴി പരാതി അയച്ച് കാത്തിരിക്കുകയാണ്. മറുപടി ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രവീണ്‍ പറഞ്ഞു.

ആമസോണില്‍ ബുക്ക് ചെയ്ത വസ്തുക്കള്‍ക്ക് പകരം കല്ലും സോപ്പും ചീപ്പുമെല്ലാം വരുന്നത് പതിവായിരിക്കുകയാണ്. പ്രമുഖ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്കാര്‍ട്ടില്‍ സാംസങ്ങ് മൊബൈല്‍ ബുക്ക് ചെയ്ത യുവാവിനും സമാന അനുഭവമുണ്ടായി. സാംസങ്ങ് ഗാലക്സി നോട്ട് 4 ബുക്ക് ചെയ്ത മൂംബൈ സ്വദേശിക്ക് കിട്ടയത് അലക്ക് സോപ്പാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications