കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാർട്ട് സിറ്റി സ്മാരട്ടാകുന്നു, ടെക്നിക്കൽ കമ്മിറ്റി 26ന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൺസൾട്ടന്റായി ഐപിഇ ഗ്ളോബൽ കമ്പനി എത്തിയതോടെ സ്മാർട്ട് സിറ്റി പദ്ധതി ദ്രുതവേഗത്തില് മുന്നേറാനൊരുങ്ങുന്നു.
ഹ്രസ്വകാല പദ്ധതികളെ സംബന്ധിച്ച് 26ന് നഗരസഭയിൽ ചേരുന്ന ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ തീരുമാനമാകും. കൺസൾട്ടന്റ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് യോഗം. മൂന്നുമാസത്തിനകം പൂർത്തിയാക്കാവുന്ന ഹ്രസ്വകാല പദ്ധതികളും അവയുടെ മുൻ ഗണനാക്രമവുംനിശ്ചയിക്കും. വിശദ പ്രോജക്ട് റിപ്പോർട്ടും പദ്ധതി നിർവഹണത്തിനുള്ള ജീവനക്കാരുടെ നിയമന കാര്യത്തിലും തീരുമാനമെടുക്കും.

സ്മാർട്ട് ബസ് സ്റ്റോപ്പ്, വാട്ടർ ഫൗണ്ടൻ, സ്മാർട്ട് പാർക്കിംഗ്, ഭൂഗർഭ കേബിളിംഗ് തുടങ്ങിയ അമ്പതോളം പദ്ധതികളാണ് നേരത്തെ ഹ്രസ്വകാല പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, പുതിയ കൺസൾട്ടന്റ് വന്ന സാഹചര്യത്തിൽ ഇവ പുന:പരിശോധിക്കും. സ്മാർട്ട് സിറ്റിയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കൺസൾട്ടൻസി നിയമനത്തിലെ അനിശ്ചിതത്വമാണ് കാലതാമസത്തിന് ഇടയാക്കിയത്. കൺസൾട്ടന്റ് വന്നതോടെ കാര്യങ്ങൾ ഇനി വേഗത്തിൽ നീങ്ങുമെന്നാണ് പ്രതീക്ഷ. സർക്കാരിൽ നിന്ന് പൂർണ സഹകരണം ഉറപ്പാക്കി സാങ്കേതിക തടസങ്ങളെ മറികടക്കാനും നഗരസഭ ശ്രമിക്കുന്നുണ്ട്.

smart-city

ഫെബ്രുവരിയിൽ ടെൻഡർ ഉദ്യോഗസ്ഥരെ വിന്യസിച്ച് ഒരു മാസത്തിനകം കൺസൾട്ടന്റ് പ്രവർത്തനം തുടങ്ങും. മൂന്നു മാസത്തിനുള്ളി‍ൽ ഫീൽഡ് പരിശോധനയും അവസ്ഥാ പഠനവും പൂർത്തിയാക്കും. അടുത്ത വർഷം ഫെബ്രുവരിയോടെ ടെൻഡർ നടപടി തുടങ്ങും. 33 കോടി രൂപയാണ് സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ മൂലധനം. അഞ്ചു കോടി നഗരസഭയുടേയും പത്ത് കോടി സംസ്ഥാന സർക്കാരിന്റെയും വിഹിതമാണ്. കേന്ദ്രവിഹിതമായ 18 കോടിയും ഉടൻ ലഭിക്കും.

സാങ്കേതിക മികവ്, കുറഞ്ഞ തുക എന്നിവയുടെ അടിസ്ഥാനത്തിൽ വാഡിയ ടെക്‌നോ എൻജിനീയറിംഗ് സർവീസിനെയാണ് ആദ്യം കൺസൾട്ടന്റായി തിരഞ്ഞെടുത്തത്. എന്നാൽ ആസാം സർക്കാരും ദേശീയപാത അതോറിട്ടിയും വാഡിയയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്ന വിവരം പുറത്തു വന്നതോടെയാണ് കരാറിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐ.പി.ഇ ഗ്ലോബലിനെ തിരഞ്ഞെടുത്തു.

English summary
Technical committee for smart city on 26th may
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X