സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. മസ്‌ക്കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്ര്‌സ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരഹരിക്കുകയാണെന്നാണ് വിവരം.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട ഐ എക്‌സ് 549 വിമാനം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 9.17 ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തില്‍ 105 യാത്രക്കാരും കാബിന്‍ ക്രൂ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതമാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ക്രമീകരിക്കാന്‍ എയര്‍ലൈന്‍ ശ്രമിക്കുന്നു, ഉച്ചയ്ക്ക് 1 മണിക്ക് ഇവിടെ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications