കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക തകരാര്‍; ജിദ്ദ- കോഴിക്കോട് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കി

Google Oneindia Malayalam News

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കി. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് അടിയന്തരമായി നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തത്. ഹൈഡ്രോളിക് തകരാരാണെന്ന് സംശയം. പ്രശ്‌നം പരിഹരിച്ചെന്നാണ് വിവരം. 197 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

spice jet

വെള്ളിയാഴ്ച വൈകീട്ട് 5.59ന് ആണ് വിമാനത്താവളത്തില്‍ ആദ്യം ജാഗ്രത നിര്‍ദ്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് 6.29ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളില്‍ അടക്കം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏറെ പരിശ്രമത്തിന് ശേഷം 7.19ന് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

താളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മിതാളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

വിമാനത്തില്‍ 188 മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ നാല് ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചെന്നാണ് വിവരം.

English summary
technical failure; The Jeddah-Kozhikode flight made an emergency landing at Nedumbassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X