കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരസഭകളിലും യുഡിഎഫ് പിന്നിലെന്ന്, മുന്നിലെത്തിച്ചത് ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതികൂല കാലാവസ്ഥയേയും മറികടക്കുന്ന വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. കോര്‍പറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫിനും നഗരസഭകളില്‍ യുഡിഎഫിനുമാണ് മേല്‍ക്കൈ എന്നായിരുന്നു ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നഗരസഭകളിലെ യുഡിഎഫ് മേല്‍ക്കോയ്മയ്ക്ക് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിരുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ഈ തകരാര്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നഗരസഭകളിലും മേല്‍ക്കൈ എല്‍ഡിഎഫിനായേക്കും.

ldf

നേരത്തെ വന്ന ഫലം പ്രകാരം യുഡിഎഫ് ആണ് നഗരസഭകളില്‍ മുന്നിലെത്തിയത്. 45 ഇടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ 35 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. ബിജെപി രണ്ടിടത്ത് ജയിച്ചെന്നും ഫലപ്രഖ്യാപനം വന്നു. തിരുത്തിയ കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിനാണ് നഗരസഭകളിലും മുന്‍തൂക്കം. 40 നഗരസഭകളാണ് എല്‍ഡിഎഫിനൊപ്പമുളളത്. അതേസമയം യുഡിഎഫിനൊപ്പം 35 നഗരസഭകള്‍ മാത്രമേ ഉളളൂ. ബിജെപിക്ക് രണ്ട് നഗരസഭകള്‍ തന്നെ. തൂക്ക് സഭകള്‍ 9 എണ്ണം ആണുളളത്.

തുല്യമായ നഗരസഭകളും സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫിനുളള നഗരസഭകളുമെല്ലാം ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ കണക്കുകള്‍ പ്രകാരം യുഡിഎഫിനൊപ്പമായിരുന്നു. കോട്ടയം, അടൂര്‍, പിറവം, കോതമംഗലം മുന്‍സിപ്പാലിറ്റികള്‍ എല്‍ഡിഎഫിനാണ്. ഇവിടെ സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ ഇവ യുഡിഎഫിന് അനുകൂലമായിരുന്നു.

English summary
Technichal error gave lead to UDF in Municipalities in Kerala Local Body Election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X