കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് വാങ്ങിയ പാവക്കുട്ടിക്കുള്ളില്‍ നിന്ന് നാറ്റം... ചോര, പാവയെ പരിശോധിച്ച വീട്ടമ്മ ഞെട്ടി

  • By Desk
Google Oneindia Malayalam News

വിനോദ യാത്രക്കിടെ കുഞ്ഞ് വാശിപിടിച്ച് വാങ്ങിയ പാവക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പാവ കാര്യമായി പരിശോധിക്കാന്‍ അമ്മ തിരുമാനിച്ചത്. തുടര്‍ന്ന് പാവ പരിശോധിച്ചപ്പോള്‍ അമ്മ കണ്ടത് ഞ്ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മാരാരിക്കുളം സ്വദേശിയായ ശ്രീമോളുടെ മകള്‍ക്ക് വാങ്ങിയ പാവക്കുള്ളില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ടെഡി ബിയര്‍

ടെഡി ബിയര്‍

ഊട്ടിയിലേക്കുള്ള വിനോദ യാത്രയ്ക്കിടെയായിരുന്നു ശ്രീമോള്‍ മകള്‍ക്കായി ടെഡി ബിയറിനെ വാങ്ങിയത്. കുട്ടിയുടെ വാശിപ്പുറത്തായിരുന്നു വാങ്ങാനുള്ള തിരുമാനം..

ഇതര സംസ്ഥാനക്കാര്‍

ഇതര സംസ്ഥാനക്കാര്‍

വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ വെച്ച്
ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരനില്‍ നിന്നാണ് ശ്രീമോള്‍ ടെഡിയെ വാങ്ങിയത്.

വീട്ടില്‍ വെച്ചത് മുതല്‍

വീട്ടില്‍ വെച്ചത് മുതല്‍

വീട്ടില്‍ പാവയെ കൊണ്ടുവെച്ചത് മുതല്‍ എവിടുന്നെന്നില്ലാതെ വീട്ടില്‍ ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങി. പലതും പരിശോധിച്ചെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍

ഒടുവില്‍

അവസാനമാണ് പാവ പരിശോധിക്കാന്‍ ശ്രീമോള്‍ തിരുമാനിച്ചത്. പാവ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ആസ്പത്രി മാലിന്യം

ആസ്പത്രി മാലിന്യം

പാവക്കുള്ളില്‍ രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും മുറിവിനും മറ്റും ഉപയോഗിക്കുന്ന തുണികളുമൊക്കെയാണ് കുത്തി നിറച്ചത്. സംഭവം ഈ വീട്ടമ്മ സമൂഹമാധ്യത്തിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

English summary
teddy bear made of hospital waste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X