തിരഞ്ഞെടുപ്പിന്റെ അന്തിമഫലം വൈകിട്ട് അഞ്ചോടെ: ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയോടെയെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ തിരഞ്ഞെടുപ്പ് ഫലം വൈകിട്ട് അഞ്ചുമണിയോടെ അറിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എന്നാൽ രാത്രിയോടെ മാത്രമായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലൂടെ സമയാമസയങ്ങളിൽ വോട്ടെണ്ണലിന്റെ വിവരങ്ങള്‍ ലഭ്യമാകുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നതിന് ഒരു കാലതാമസവും ഉണ്ടാവില്ല. തിരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. ഇതിനൊപ്പം തന്നെ പിആര്‍ഡി വഴി എല്ലാ ജില്ലകളിലും കൗണ്ടിംഗ് സ്‌റ്റേഷനുകളില്‍ മീഡിയ സെന്ററുകള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ടീക്കാറാം മീണ വ്യക്തമാക്കി. ഇത്തരത്തിൽ സജ്ജീകരിച്ചിട്ടുള്ള മീഡിയ സെന്ററുകളിൽ നിന്ന് തടസങ്ങളില്ലാതെ വിവരങ്ങള്‍ ലഭിക്കുമെന്നും. വെബ്‌സൈറ്റ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
തിരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും നല്‍കിയിട്ടുണ്ടെന്നും ഒരു ആശയകുഴപ്പത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു മണിയ്ക്കും അഞ്ചു മണിക്കും ഉള്ളില്‍ ഏത് മുന്നണിക്കാണ് സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിക്കുകയെന്നത് സംബന്ധിച്ച അന്തിമ വിവരങ്ങളും ലഭ്യമാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വൈകുകയും രാത്രിയോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതേ സമയം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെണ്ണൽ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ൽനിന്ന് 633 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ആരാധകരെ ഞെട്ടിച്ച് നടി വര്‍ഷയുടെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications