ബ്ലൂ വെയ്ല്‍ ഗെയിം മരണം കേരളത്തിലും..?? പതിനാറുകാരന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കൊലയാളി ഗെയിം ??
തിരുവനന്തപുരം: കൊലയാളി ഗെയിം ആയ ബ്ലൂ വെയ്ല്‍ ഗെയിം ആത്മഹത്യ കേരളത്തിലുമെന്ന് സൂചന. തിരുവനന്തപുരം വിളപ്പില്‍ ശാലയില്‍ പതിനാറുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന സംശയമാണ് ഉയരുന്നത്. കഴിഞ്ഞ മാസം 26ന് തൂങ്ങിമരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജിന്റെ അമ്മ അടക്കമുള്ള ബന്ധുക്കളാണ് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. മരണത്തിന് മുന്‍പുള്ള മനോജിന്റെ പെരുമാറ്റമാണ് ഈ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഒന്‍പത് മാസം മുന്‍പ് മനോജ് ഈ കൊലയാളി ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി മതാപിതാക്കള്‍ പറയുന്നു. കുടുംബം ഇക്കാര്യം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം വിചിത്രമായ രീതിയിലാണ് മനോജ് പെരുമാറിയിരുന്നത്. ഗെയി കളിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെങ്കിലും മനോജ് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ഗെയിമിലെ ടാസ്‌കുകളോട് സമാനമായ രീതിയിലായിരുന്നു മനോജിന്റെ പെരുമാറ്റമെന്നും കുടുംബം പറയുന്നു. കയ്യില്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സെമിത്തേരിയില്‍ ഒറ്റയ്ക്ക് ചെന്നിരിക്കുകയും അടക്കമായിരുന്നു മകന്റെ പെരുമാറ്റമെന്ന് മനോജിന്റെ അമ്മ അനു പറയുന്നു. മരണത്തിന് മുന്‍പ് ഈ ഗെയിം ഫോണില്‍ നിന്നും മനോജ് ഡിലീറ്റ് ചെയ്തിരുന്നു. ഈ കൊലയാളി ഗെയിം കേരളത്തിലെ കുട്ടികളേയും ബാധിച്ചിരിക്കുന്നുവെന്ന സംശയം ഞെട്ടിപ്പിക്കുന്നതാണ്.












Click it and Unblock the Notifications