കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു,കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയും ചെയ്തു. കാക്കനാട് വാഴക്കാലയില്‍ ആണ് സംഭവം നടക്കുന്നത്. കാമുകനില്‍ നിന്നും പീഡനം ഏറ്റുവാങ്ങിയ പതിനെട്ടു വയസ് പോലും പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നത്.

സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ എന്നു പറയുന്ന യുവാവ് പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞില്ലാ എന്നതാണ് ഇതിലും പരിതാപകരം. പറവൂരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിക്കുന്നത്.

arrest

പ്രസവിച്ച ചോര കുഞ്ഞിനെയും എടുത്തു പെണ്‍കുട്ടിയും കാമുകനും ആശുപത്രിയില്‍ നിന്നും പോകുകയും കുഞ്ഞിനെ വാഴക്കാലയിലെ വീട്ടുമുറ്റത്ത് കിടന്നിരുന്ന ഓട്ടോയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും പറവൂരില്‍ നിന്ന് കുഞ്ഞുമായി വാഴക്കാലയില്‍ എത്തുന്നത്.

കുഞ്ഞിനെ ഉപേക്ഷിച്ച ഇവര്‍ രാത്രി നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനില്‍ ചെലവഴിച്ചശേഷം പിറ്റേന്ന് രാവിലെ വീട്ടിലേക്കു പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ചെയ്തു.

English summary
Teenage girl got delivered in hospital and then leaving auto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X