കാമുകനൊപ്പം ഒളിച്ചോടിയ കാമുകിയെ ക്വട്ടേഷന്‍ സംഘം പൊക്കി, പിന്നെ നടന്നത് ഒരു സിനിമാക്കഥ
കണ്ണൂര്‍: എന്തിനും ഏതിനും ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിലേയ്ക്ക് കേരളം നീങ്ങുന്നതായി സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു അവസ്ഥ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ വിദൂരത്തിലല്ലെന്ന് തെളിയിക്കുകയാണ് കാഞ്ഞങ്ങാട്ട് നിന്നുള്ള സംഭവം. കാമുകനൊപ്പം ഒളിച്ചോടിയ കാമുകിയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചു. ക്വട്ടേഷന്‍ സംഘം കാമുകന്റെ ബന്ധു വീട്ടില്‍ നിന്നും കാമുകിയെ കൈയ്യോടെ പിടികൂടി ബന്ധുക്കളെ ഏല്‍പ്പിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട കാമുകിയെ വീണ്ടും കാമുകനരികില്‍ എത്തിച്ചു.
വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവും യുവതിയും വീട്ടുകാരുട എതിര്‍പ്പിനെത്തുര്‍ന്നാണ് ഒളിച്ചോടിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് യുവാവ്. കാമുകിയെ തന്റെ ബന്ധു വീട്ടിലാണ് കാമുകന്‍ പാര്‍പ്പിച്ചത്. പെണ്‍കുട്ടി ബന്ധുവീട്ടില്‍ ഉണ്ടെന്നറിഞ്ഞെത്തിയ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തി. എന്നാല്‍ നാട്ടുകാരും യുവാവിന്റെ ബന്ധുക്കളും ചേര്‍ന്ന് സംഘത്തെ പൊലീസിനെ ഏല്‍പ്പിച്ചു.ക്വട്ടേഷന്‍ കൊടുത്ത ഗള്‍ഫുകാരന്‍ സിപിഎം അനുഭാവിയാണ്. രാത്രിയും കാഞ്ഞങ്ങാട്ട് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി.

പെണ്‍കുട്ടിയെ മോചിപ്പിയ്ക്കാന്‍ ബന്ധുക്കള്‍ പിന്നീട് ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. അടുത്ത ബന്ധുവായ ഗള്‍ഫുകാരനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഘം പെണ്‍കുട്ടിയെ കണ്ടുപിടിച്ച് ബന്ധുക്കളില്‍ നിന്ന് പണവും വാങ്ങി സ്ഥലം കാലിയാക്കി. പെണ്‍കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ബന്ധുക്കളെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിനെ ഏല്‍പ്പിച്ചു. കാമുകന്റെ വീടും ചില ബന്ധുക്കളുടെ വീടും കാമുകിയുടെ ബന്ധുക്കള്‍ ആക്രമിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് ഹൊസ് ദുര്‍ഗ് കോടതിയിലേയ്ക്ക് കൊണ്ടു പോയി.












Click it and Unblock the Notifications